വളർന്നുവരുന്ന കായിക പ്രതിഭകൾക്ക് മഞ്ചേശ്വരത്ത് പരിശീലനത്തിനായി സർക്കാർതലത്തിൽ പദ്ധതികൾക്ക് ശ്രമം നടത്തും; എകെഎം അഷ്റഫ് എംഎൽഎ
മൊഗ്രാൽ(www.truenewsmalayalam.com) :സ്കൂൾ കായികമേളകളിൽ മികച്ച പ്രതിഭകളായി വളർന്നുവരുന്ന കായിക പ്രതിഭകൾക്ക് ഉയരങ്ങളിലെത്താൻ തുടർ പരിശീലനത്തിനും, മറ്റുമായി മഞ്ചേശ്വരം മണ്ഡലത്തിൽ സർക്കാർതലത്തിൽ പദ്ധതികൾക്ക് ശ്രമം നടത്തിവരികയാണെന്ന് എ കെഎം അഷ്റഫ് എം.എൽ.എ പറഞ്ഞു
കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സബ്ജൂനിയർ വിഭാഗം 100 മീറ്റർ റേസിൽ സ്വർണം നേടിയ കാസർഗോഡ് ജില്ലയുടെ അഭിമാന താരം നിയാസ് അഹമ്മദിനും,സബ് ജൂനിയർ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇശൽ ഗ്രാമത്തിലെ കൊച്ചു ഓട്ടക്കാരി ആയിഷത്ത് വഫയ്ക്കും മൊഗ്രാൽ ദേശീയ വേദിയൊരുക്കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ പ്രസിഡണ്ട് ടികെ അൻവർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എംഎ മൂസ സ്വാഗതം പറഞ്ഞു.
എം മാഹിൻ മാസ്റ്റർ,എംഎ ഹമീദ് സ്പിക്ക്,സെഡ് എ മൊഗ്രാൽ,സിഎം ഹംസ,ഹമീദ് പെർവാഡ്,എംഎ അബ്ദുൽ റഹ്മാൻ സൂർത്തിമുല്ല,എഎം സിദ്ധീഖ് റഹ്മാൻ, റിയാസ് കരീം,ടികെ ജാഫർ,എംപി അബ്ദുൽ ഖാദർ, ഹമീദ് അംഗടിമുഗർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ദേശീയവേദി ഭാരവാഹികളായ എംജിഎ റഹ്മാൻ, മുഹമ്മദ് അബ്ക്കോ, ബിഎ മുഹമ്മദ് കുഞ്ഞി,അഷ്‌റഫ് സാഹിബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.എ അബൂബക്കർ സിദ്ദീഖ്, എം.എം റഹ്മാൻ,കാദർ മൊഗ്രാൽ,കെപി മുഹമ്മദ് സ്മാർട്ട്,എം എസ് മുഹമ്മദ് കുഞ്ഞി,അബ്ദുല്ല കുഞ്ഞി നട്പ്പളം,ബികെ അൻവർ കൊപ്പളം, ഹാരിസ് ബഗ്ദാദ്, ലത്തീഫ് കോട്ട,യു.എം ഇർഫാൻ,വിശ്വനാഥൻ ബണ്ണാത്തംകടവ്, ദേശീയവേദി ഗൾഫ് പ്രതിനിധികളായ അബ്ബാസ് അറബി നാങ്കി, ഇബ്രാഹിം നാങ്കി എന്നവർ പരിപാടിക്ക് നേതൃത്വം നൽകി.
ട്രഷറർ പിഎം മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
Post a Comment