JHL

JHL

വിട പറഞ്ഞു പോയ മാന്ത്രിക വിരലുകളുടെ ചക്രവർത്തി ഉസ്താദ് സാക്കിർ ഹുസൈൻ, മലയാളത്തിന്റെ സുകൃതം,എഴുത്തിന്റെ കുലപതി എം ടി വാസുദേവൻ നായർ അനസ്മരണം ഇന്ന് മൊഗ്രാലിൽ

മൊഗ്രാൽ.ഇന്ത്യൻ സംഗീത ലോകത്തെ ചക്രവർത്തി ഉസ്താദ് സാക്കിർ ഹുസൈൻ, മലയാളത്തിന്റെ സുകൃതം, എഴുത്തിന്റെ കുലപതി എംടി വാസുദേവൻ നായർ എന്നിവരുടെ അനുസ്മരണ പരിപാടി  ഇന്ന്  വൈകുന്നേരം 6 30ന് മൊഗ്രാലിൽ വച്ച് നടക്കും.

 മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി, സ്കൂള് ഓഫ് മാപ്പിള ആർട്സ് മൊഗ്രാലിന്റെ ആഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിക്കുന്നത്. മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് ഓഫീസിൽ വച്ച് നടക്കുന്ന  ചടങ്ങിൽ ജില്ലയിലെ സാഹിത്യ രംഗത്തെ പ്രമുഖരും, എഴുത്തുകാരും,കലാ- സാമൂഹ്യ- സാംസ്കാരിക- വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന്  സ്കൂൾ ഓഫ് മാപ്പിള ആർട്സ് ഭാരവാഹികൾ അറിയിച്ചു.

No comments