JHL

JHL

മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിലുൾപ്പെടുത്തണം: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (KJU) ജില്ലാ സമ്മേളനം

കാസർകോട്: മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിലുൾപ്പെടുത്തണമെന്ന് കുമ്പളയിൽ നടന്ന കേരള ജേർണലിസ്റ്റ്സ്  യൂണിയൻ (KJU) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം.അഷ്റഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സുരേന്ദ്രൻ ചീമേനി അധ്യക്ഷത വഹിച്ചു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, ബി.ജെ.പി കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് സുജിത്ത് റൈ, മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ യൂണിയൻ ട്രഷറർ കെ.എം.അബ്ബാസ് ഓണന്ത, എഴുത്തുകാരൻ അബ്ദുൽ ഖാദർ ബിൽ റോഡി ,എന്നിവർ സംസാരിച്ചു.അബ്ദുൽ ലത്തീഫ് കുമ്പള സ്വാഗതവും, ഐ.മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.സ്മിജൻ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ കൊട്ടോടി അധ്യക്ഷനായി, സംസ്ഥാന ട്രഷറർ ഇ.പി.രാജീവൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രകാശൻ പയ്യന്നൂർ സംസ്ഥാന സെക്രട്ടറി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.സംഘടന ചർച്ചയ്ക്ക് വിവിധ മേഖല കമ്മിറ്റികളിൽ നിന്നെത്തിയ പ്രതിനിധികൾ നേതൃത്വം നൽകി.സുരേഷ് കൂക്കൾ സ്വാഗതവും, ധൻ രാജ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകരായ ടി.വി.ചന്ദ്രദാസ് ,രാഘവൻ മാണിയാട്ട്, അശോകൻ നീർച്ചാൽ, ഹസൻ ബദിയടുക്ക, പൊതുപ്രവർത്തകൻ കെ.എം.അബ്ബാസ് ഓണന്ത, എഴുത്തുകാരൻ അബ്ദുൽ ഖാദർ വിൽ റോഡി എന്നിവരെ ആദരിച്ചു.പുതിയ ഭാരവാഹികൾ:
സുരേഷ് കൂക്കൾ (പ്രസിഡൻ്റ്) ,
ചന്ദ്രദാസ് തൃക്കരിപ്പൂർ, രവിന്ദ്രൻ കൊട്ടോടി (വൈസ് പ്രസിഡൻ്റ് മാർ) , സുരേന്ദ്രൻ ചിമേനി (സെക്രട്ടറി), പുരുഷോത്തമ ഭട്ട്, ധൻരാജ് (ജോ സെക്രട്ടറിമാർ,
ഐ മുഹമ്മദ് റഫീക്ക് (ട്രഷറർ),
കമ്മിറ്റി അംഗങ്ങൾ രവീന്ദ്രൻ മഞ്ചേശ്വരം , സുബൈർ ബദിയടുക്ക
 , അബ്ദുൾ ലത്തിഫ് കുമ്പള, അബ്ദുൾ ലത്തിഫ് ഉളുവാർ .

No comments