ഇരുപത്തയൊന്നാമത് ദേശീയ കന്നുകാലി സെൻസസിന് കുമ്പള ഗ്രാമപഞ്ചായത്ത് തലത്തിൽ തുടക്കമായി
കുമ്പള(www.truenewsmalayalam.com) : ഇരുപത്തയൊന്നാമത് ദേശീയ കന്ന്കാലി സെൻസസിന് കുമ്പള ഗ്രാമപഞ്ചായത്ത് തലത്തിൽ തുടക്കമായി ഗ്രാമപഞ്ചയത്തു.
പ്രസിഡന്റ് ശ്രീമതി താഹിറ യൂസുഫ് ഉത്ഘാടനം നിർവഹിച്ചു.
സെൻസസിന്റെ മുഖ്യ ലക്ഷ്യങ്ങൾ കാർഷിക പുരോഗതിയിൽ മൃഗസംരക്ഷണം എത്ര മാത്രം പുരോഗതി കൈവരിച്ചിട്ടുണ്ടന്നും, ഈ മേഖലയിൽ എത്ര മാത്രം ബഡ്ജറ്റ് വക മാറ്റണ്ടെതുണ്ടെന്നും, മൃഗങ്ങളുടെ ഇനം തിരിച്ചുള്ള രേഖപെടുത്തലുകളും, ചെറു ഓമന മൃഗങ്ങളുടെ എണ്ണത്തിലുള്ള മാറ്റവും പെടും.
മൃഗ പരിപാലനം കൊണ്ട് കർഷകരുടെയും വ്യക്തികളുടെയും ജീവിത നിലവാരവും ഇതിൽ പഠനവിധേയമാകും. അതോടൊപ്പോടെ അവസാന 2019 സെൻസസിൽ നിന്നും പല മാറ്റങ്ങളും. സാകേതിക മാറ്റങ്ങളോടും കൂടി ആണു നടത്തപെടുക.
അവസാന സെൻസസ് കോവിഡ് കാലത്തിലായിരുന്നു നടത്തപെട്ടിരുന്നത്. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ മാരായിരുന്നു അന്ന് എന്നുമിനറേറ്റർ. എന്നാൽ ഇത്തവണ കുടുംബശ്രീ മുഖേന തിരഞ്ഞെടുത്ത ആ ഹെൽപ് മാരും പശുസഖി മാരുമാണ് സെൻസസ് ഭാഗമാകുന്നത്. ഇത് വഴി സ്ത്രീ മുന്നേറ്റത്തിന് മൃഗസംരക്ഷണ മേഖലയിൽ വഴി തെളിയിക്കും.
യോഗത്തിൽ വെറ്റിനറി സർജൻ അരുൺരാജ് അധ്യക്ഷത വഹിച്ചു.
വികസന ചെയർ പേഴ്സൺ ശ്രീമതി സാബുറ, സി ഡി എസ് ചെയർപേഴ്സൺ ഖദീജുമ്മ്മ എന്നിവർ സംസാരിച്ചു.
എ ഹെൽപ് മാരായ ശ്രീമതി ബിന്ദു ബെഞ്ചമിൻ, വിനിഷ ഷാജി, പശു സഖീ ശ്രീമതി ഫാത്തിമ എന്നിവർ പങ്കെടുത്തു.
പ്രസിഡന്റിന്റെ ഭവനത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു സെൻസസിനു തുടക്കം കുറിച്ചു.
Post a Comment