JHL

JHL

ഷിറിയ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഉപ്പള സ്വദേശിക്ക് ദാരുണാന്ത്യം


കുമ്പള(www.truenewsmalayalam.com) : ഷിറിയ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഉപ്പള സ്വദേശിക്ക് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഷിറിയ ദേശീയ പാതയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബിജെപി നേതാവായ ഉപ്പള, പ്രതാപ്‌നഗര്‍, ബീട്ടിഗദ്ദെയിലെ ധന്‍രാജ് (40) മരിച്ചത്.

 ഗുരുതരമായി പരിക്കേറ്റ ധന്‍രാജിനെ ഉടനെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം മംഗല്‍പ്പാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

നിലവില്‍ ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയാണ് ധന്‍രാജ്. നേരത്തെ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ടായും മണ്ഡലം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 പരേതനായ ലോകയ്യപൂജാരി-രേവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കിഷോര്‍, ജഗദീഷ്.


No comments