JHL

JHL

മൊഗ്രാൽ നാങ്കി കടപ്പുറത്ത് ചെമ്മീൻ കൃഷി വിളവെടുപ്പ് നടത്തി


മൊഗ്രാൽ(www.truenewsmalayalam.com) : തീരദേശ മേഖലയിൽ സ്വകാര്യ യുവ വ്യവസായ സംരംഭങ്ങളുടെ പദ്ധതികൾ വിജയം കണ്ടു തുടങ്ങി.
മൊഗ്രാൽ നാങ്കി കടപ്പുറത്ത് സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന്റെയും, കേന്ദ്രസർക്കാറിന്റെ പ്രധാനമന്ത്രി മത്സ്യ സംപട യോജനയുടെയും (2023-24) സഹകരണത്തോടെ നടപ്പിലാക്കിയ ചെമ്മീൻ കൃഷി വിജയകരമായി വിളവെടുപ്പ് നടത്തി.

 കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ സബ്സിഡി നിരക്കിലാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്.
യുവ വ്യവസായ സംരംഭകരായ കെസി ഇർഷാദ്, എകെ ഫൈസൽ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.

 ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ-യൂസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ മുഖ്യാതിഥിയായി സംബന്ധിച്ചു.എകെഎം അഷറഫ് എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
 ഫൗസിയ ഇർഷാദ് സ്വാഗതം പറഞ്ഞു.പദ്ധതി ഡയറക്ടർ കെസി ഇർഷാദ് നന്ദി പറഞ്ഞു.

ചടങ്ങിൽ മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറാ ഫൈസൽ, വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ , കാസർഗോഡ് മുനിസിപ്പൽ കൗൺസിലർ കെഎം ഹനീഫ,കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സബൂറ,വാർഡ് മെമ്പർ കൗലത്ത് ബീവി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹ്മാൻ ആരിക്കാടി,സെഡ് എ മൊഗ്രാൽ,ബിഎൻ മുഹമ്മദലി,ടിഎം ശുഹൈബ്,എംജിഎ റഹ്മാൻ, ജലീൽ കൊപ്പളം മത്സ്യഫെഡ് ഉദ്യോഗസ്ഥർ, വ്യവസായ സംരംഭകരായ ഡയറക്ടർമാരായ കെസി ഇർഷാദ്,എകെ ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.

ചടങ്ങിൽ സംബന്ധിച്ച വർക്കെല്ലാം സൗജന്യമായി ചെമ്മീൻ പാക്കറ്റുകൾ വിതരണം ചെയ്തു.



No comments