JHL

JHL

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും "ജോയിനിങ് പാർട്ടി''നൽകി മൊഗ്രാൽ സ്കൂൾ അധ്യാപകർ മാതൃകയായി


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ജിവിഎച്ച്എസ്എസ്ൽ പുതുതായി വന്ന അധ്യാപകർ സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിചയപ്പെടാൻ ഒരുക്കിയ ജോയിനിംഗ് പാർട്ടി  വേറിട്ടതും മാതൃകയുമായി. കുട്ടികൾക്ക് അധ്യാപകർ ബിരിയാണി വിളമ്പി കൊടുത്ത് നടത്തിയ ജോയിനിങ് പാർട്ടി വിദ്യാർത്ഥികളും സന്തോഷം പങ്കിട്ടു.

 രണ്ടായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ മുഴുവൻ കുട്ടികൾക്കും ജോയിനിങ് പാർട്ടിക്ക് വേണ്ടി ഭക്ഷണം ഒരുക്കാൻ രാത്രിയും പകലും അധ്യാപകർ കൂട്ടായ ശ്രമത്തിലൂടെ നടത്തിയ പരിപാടി വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് അധ്യാപകർ.

 ഭക്ഷണമുണ്ടാക്കാനുള്ള ചേരുവകൾ ഒരുക്കിയതും, പാചകക്കാരെ സഹായിച്ചും, ബിരിയാണി വിളമ്പി നൽകിയതുമൊക്കെ അധ്യാപകർ തന്നെ. സന്തോഷം പങ്കിട്ട കുട്ടികൾ ടീച്ചേഴ്സിനെ അഭിനന്ദിക്കാനും മറന്നില്ല.

 കുട്ടികളോട് സംസാരിച്ചും, കുശലം പറഞ്ഞു ടീച്ചേഴ്സ് കാണിച്ച വേറിട്ട ജോയിനിങ് പാർട്ടി വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവവു മായി മാറി. സ്കൂളിലെത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഭക്ഷണപ്പൊതി വീടുകളിൽ എത്തിച്ചു നൽകിയതും ശ്രദ്ധേയമായി.

 ഭക്ഷണം കഴിക്കാൻ വിദ്യാർത്ഥികൾക്കൊപ്പം പിടിഎ,എസ്എംസി,മദർ പിടിഎ അംഗങ്ങളും ഉണ്ടായിരുന്നു. 



No comments