കളത്തൂർ ജാറം മഖാം ഉറൂസ് ഡിസംബർ 20 മുതൽ
കുമ്പള(www.truenewsmalayalam.com) : കളത്തൂർ ജാറം മഖാം ഉറൂസ് ഡിസംബർ 20 മുതൽ 29 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ സിയാറത്തിന് നേതൃത്വം നൽകും. ശേഷം ഉറൂസ് കമ്മിറ്റി ചെയർമാൻ പതാക ഉയർത്തും.
രാത്രി ഏഴുമണിക്ക് നടക്കുന്ന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എൻ.പി. എം. സയ്യിദ് ഷറഫുദ്ദീൻ തങ്ങൾ ഹാദി ദാരിമി റബ്ബാനി കുന്നുങ്കൈ അധ്യക്ഷത വഹിക്കും.
എസ്. കെ.എസ് എസ് എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ മുഖ്യാതിഥി ആയിരിക്കും. അസ്ലം അസ്ഹരി പൊയ്ത്തും കടവ് മുഖ്യപ്രഭാഷണം നടത്തും. ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ റഹ്മാൻ മടപ്പാടി, ഇബ്രാഹിം ഖലീൽ ഫൈസി, മഹമൂദ് സഅദി, അബൂബക്കർ ദാരിമി, അലവി ബാഖവി, അബ്ദുൽ റഷീദ് സഖാഫി, അബ്ദുൽ റഹ്മാൻ ഖത്തർ, അലി ബനാരി എന്നിവർ സംബന്ധിക്കും.
ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ അബ്ദുൽ റഹ്മാൻ അബഹ സ്വാഗതവും, ഹക്കീം പാച്ചാണി നന്ദിയും പറയും.
ശനിയാഴ്ച രാത്രി നടക്കുന്ന മജ്ലിസുന്നൂറിന് സയ്യിദ് എൻ.പി .എം ഷറഫുദ്ദീൻ തങ്ങൾ ഹാദി ദാരിമി റബ്ബാനി നേതൃത്വം നൽകും. സിറാജുദ്ദീൻ ഫൈസി ചേരാൽ ഉദ്ഘാടനം ചെയ്യും. കബീർ ഫൈസി പെരിങ്കടി മുഖ്യ പ്രഭാഷണം നടത്തും. ഞായറാഴ്ച മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ഹാദിതങ്ങൾ അൽ -മഷ്ഹൂർ മൊഗ്രാൽ ഉദ്ഘാടനം ചെയ്യും. അബൂബക്കർ സാലൂദ് നിസാമി, സുബൈർ നിസാമി തുടങ്ങിയവർ സംബന്ധിക്കും.
തിങ്കളാഴ്ച രാത്രി എൻ പി.എം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ - ബുഖാരി കുന്നുംകൈ നാരിയ്യത്ത് സ്വലാത്തിന് നേതൃത്വം നൽകും. അബ്ദുൽ റസാഖ് അബ്റാരി പത്തനംതിട്ട മുഖ്യ പ്രഭാഷണം നടത്തും. ജുനൈദ് ഫൈസി, ശരീഫ് ഫൈസി, ഖാസിം ദാരിമി എന്നിവർ സംബന്ധിക്കും.
ചൊവ്വാഴ്ച രാത്രി ഉമൈർ ദാരിമി വെള്ളായിക്കോട് മുഖ്യ പ്രഭാഷണം നടത്തും. കെ.എൽ അബ്ദുൽ ഖാദിർ അൽ ഖാസിമി ഉദ്ഘാടനം ചെയ്യും. അബ്ദുൽ റഹ്മാൻ ഹാജി പാചാണി, കരീം ഫൈസി, ഹിനീഫ് മുസ്ലിയാർ, അക്ബർ കെ.പി സംബന്ധിക്കും.
ബുധനാഴ്ച രാത്രി നൂറേ അജ്മീർ മജ്ലിസിന് വലിയുദ്ദീൻ ഫൈസി വാഴക്കാട് നേതൃത്വം നൽകും.
വ്യാഴാഴ്ച രാത്രി ആഷിഖ് ദാരിമി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തും.
അബ്ദുൽ റസാഖ് ഫൈസി ആദൂർ, ഇർഷാദ് ഹുദവി ബെദിര തുടങ്ങിയവർ സംബന്ധിക്കും.
ഡിസം. 27 രാത്രി 7.30 ന് നടക്കുന്ന ഇശ്ഖ് മജ്ലിസ് സയ്യിദ് കെ.എസ്. ജഅഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ
ഉദ്ഘാടനം ചെയ്യും. അൻവറലി ഹുദവി കീഴ്ശ്ശേരി നേതൃത്വം നൽകും.
ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ. അബ്ദുൽ ഖാദർ അൽ -ഖാസിമി അധ്യക്ഷത വഹിക്കും.
മഹ്മൂൻ ഹുദവി വണ്ടൂർ മുഖ്യ പ്രഭാഷണം നടത്തും.
എ. കെ. എം അഷ്റഫ് എം.എൽ.എ, താജുദ്ദീൻ ദാരിമി പടന്ന തുടങ്ങിയവർ സംബന്ധിക്കും
ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് മൗലീദ് മജ്ലിസിന് സയ്യിദ് കെ.എസ്. അലി തങ്ങൾ കുമ്പോൽ നേതൃത്വം നൽകും. തുടർന്ന് തബറുക് വിതരണം ഉണ്ടായിരിക്കും.
വാർത്ത സമ്മേളനത്തിൽ പി.എച്ച്. അസ്ഹരി കളത്തൂർ, അബ്ദുൽ റഹ്മാൻ മടപ്പാടി, അബ്ദുൽ റഹ്മാൻ ഖത്തർ, അലി ബഹാരി, അസീസ് സുൽത്താൻ, അസീസ് അബഹ, ഹക്കീം പാചാണി സംബന്ധിച്ചു.
Post a Comment