2024-25 അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ മൊഗ്രാൽപുത്തൂരിന് ചരിത്ര വിജയം
കാസറഗോഡ് : കോട്ടയം പാലാ ഗവ. ടെക്നിക്കൽ ഹൈസ്കൂളിന്റെ ആതിഥേയത്വത്തിൽ മുനിസിപ്പൽ സ്റ്റേഡിയം പാലയിൽ വച്ച് ഇന്നലെ സമാപിച്ച 40 )മത് അഖില കേരള കായികമേളയിൽ മീറ്റ് റെക്കോർഡ് ഉൾപ്പെടെ ഒൻപതാം സ്ഥാനം നേടി ഗവ.ടെക്നിക്കൽ ഹൈസ്കൂൾ മൊഗ്രാൽ പുത്തൂർ മിന്നും വിജയം കരസ്ഥമാക്കി.
മൊത്തം 48 സ്കൂളുകളാണ് മേളയിൽ പങ്കെടുത്തത്. സീനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമത്ത് ഷാഹില മീറ്റ് റെക്കോർടോടെ കൂടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സബ്ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനവും, 400 മീറ്റർ ഓട്ട മത്സരത്തിൽ മൂന്നാം സ്ഥാനവും, ലോങ്ങ് ജമ്പ് മൂന്നാം സ്ഥാനവും നേടി എട്ടാം ക്ലാസ് വിദ്യാർത്ഥി കൗഷിക് ആർ എൻ മേളയിലെ താരമായി മാറുകയായിരുന്നു.
പോയിന്റ് പട്ടികയിൽ കണ്ണൂർ കാസർകോട് ജില്ലയിലെ ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ മൊഗ്രാൽ പുത്തൂർ ആണ്.
Post a Comment