സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കുമ്പള സ്വദേശിനിക്ക് വെള്ളി മെഡൽ
കാസർഗോഡ് : വടകരയിൽ വെച്ച് ഫെബ്രുവരി അഞ്ചിന് നടന്ന 43-ാം മത് കേരള സ്റ്റേറ്റ് കറാട്ടെ സീനിയേർ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ലയ്ക്ക് വെളളി മെഡൽ.
കുമ്പള സ്വദേശിനി ഷൈനി ദാസിനാണ് സീനിയർ വനിധ -61 കെ.ജി
കുമിത്തെ ( ഫൈറ്റിംഗ് ) വിഭാഗത്തിൽ കാസറഗോഡിനെ പ്രധിനിധീകരിച്ച് കൊണ്ട് വെളളി മെഡൽ കരസ്ഥമാക്കിയത്. ഷൈനി ദാസ് കാസറഗോഡ് ഗവണ്മെന്റ് കോളേജ് ബി.യെ കന്നഡ രണ്ടാം വർഷം വിദ്യാർഥിനിയാണ്. സെൻസെഇ പ്രസന്ന കുമാറിന്റെ നേതൃത്വത്തിലാണ് ഷൈനി ദാസ് കരാട്ടെ അഭ്യസിച്ചു കൊണ്ടിരിക്കുന്നത്.
Post a Comment