JHL

JHL

ജില്ലയിലെ ഒരാഴ്ചത്തെ ശരാശരി ടിപിആർ 13.75; കുമ്പളയും, മൊഗ്രാൽപുത്തൂറും കാറ്റഗറി സി-യിൽ.

 

കാസർകോട്(www.truenewsmalayalam.com) : ഒരാഴ്ചത്തെ ശരാശരി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ 14 തദ്ദേശസ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും 16 എണ്ണം കാറ്റഗറി സിയിലും 8 എണ്ണം കാറ്റഗറി ബിയിലും മീഞ്ച, വോർക്കാടി, ബെള്ളൂർ, ഗ്രാമപഞ്ചായത്തുകൾ കാറ്റഗറി എയിലും ഉൾപ്പെടുത്തി. ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടിപിആർ 13.75 ശതമാനം ആണ്. ജൂലൈ 21 മുതൽ 27 വരെ ജില്ലയിൽ ആകെ 37,541 കോവിഡ് ടെസ്റ്റ് നടത്തി.  അതിൽ 5163 പേർ പോസിറ്റീവായി. എ കാറ്റഗറിയിലുള്ള 3 പഞ്ചായത്തുകളിലും 500ൽ താഴെ പരിശോധനകൾ മാത്രമാണ് ഒരാഴ്ചയ്ക്കിടെ നടന്നിട്ടുള്ളത്. ഡി കാറ്റഗറിയിലുള്ള കാറഡുക്കയിൽ ഒരാഴ്ചയ്ക്കിടെ നടത്തിയത് 239 പരിശോധനകൾ മാത്രമാണ്. ടിപിആർ ഏറ്റവും കൂടിയ മടിക്കൈ പഞ്ചായത്തിൽ 500ൽ താഴെ പരിശോധനകൾ മാത്രമാണ് നടത്തിയത്.  


ഓരോ കാറ്റഗറിയിലുമുള്ള തദ്ദേശ സ്ഥാപനങ്ങൾ:-

 കാറ്റഗറി എ  

 (5 ശതമാനത്തിൽ താഴെ) വോർക്കാടി, മീഞ്ച, ബെള്ളൂർ ∙

കാറ്റഗറി ബി 

(5 മുതൽ 10 % വരെ)  ഈസ്റ്റ് എളേരി, വലിയപറമ്പ, കള്ളാർ, കാസർകോട്, ഉദുമ , കുംബഡാജെ , ബളാൽ, എൻമകജെ ∙

കാറ്റഗറി സി 

(10 മുതൽ 15 % വരെ)  മധൂർ, ചെമ്മനാട്, പനത്തടി, പടന്ന, പൈവളിഗെ, ബദിയഡുക്ക, കുമ്പള, മഞ്ചേശ്വരം, പള്ളിക്കര, കാഞ്ഞങ്ങാട്, മൊഗ്രാൽപുത്തൂർ, വെസ്റ്റ് എളേരി, പുത്തിഗെ, കിനാനൂർ-കരിന്തളം, പുല്ലൂർ-പെരിയ, ചെങ്കള

 കാറ്റഗറി ഡി

 (15 ശതമാനത്തിന് മുകളിൽ)  കോടോം-ബേളൂർ, കുറ്റിക്കോൽ , പിലിക്കോട്, മംഗൽപാടി, ദേലംപാടി, ബേഡഡുക്ക, തൃക്കരിപ്പൂർ, കാറഡുക്ക,  നീലേശ്വരം, ചെറുവത്തൂർ, അജാനൂർ, മുളിയാർ,   കയ്യൂർ-ചീമേനി, മടിക്കൈ.






No comments