JHL

JHL

കാസർകോടിന് കായിക മേഖലയിൽ അടിസ്ഥാന സൗകര്യമൊരുക്കാൻ സാധ്യമായതെല്ലാം ചെയ്യും; ശോഭ ബാലൻ.

കാസർക്കോഡ്(www.truenewsmalayalam.com) : കാസർക്കോഡിൻ്റെ കായിക മേഖലയിൽ  അടിസ്ഥാന സൗകര്യമൊരുക്കാൻ  സ്പോർട്സ് കൗൺസിൽ  സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ജില്ലാ ഒളിമ്പിക്സ് അസോ.പ്രസിഡണ്ട് ശോഭ ബാലൻ പറഞ്ഞു.

കൊടിയമ്മയിൽ രണ്ടര കോടി ചെലവ് ചെയ്ത് കബഡി അക്കാദമി സ്ഥാപിക്കുന്നത് ഒരു ഉദാഹരണം മാത്രം,നിരവധി സ്കൂൾ മൈതാനങ്ങൾ ആധുനീകരിക്കും.

പഞ്ചായത്തുകളിൽ നിന്ന് പദ്ധതി നിർദേശം ലഭിച്ചാൽ മതി എന്നും അദ്ദേഹം അറിയിച്ചു.  കാസർക്കോഡ് ജില്ലയിയുടെ കായിക വളർച്ചയിൽ എല്ലാവിഭാഗം ജനങ്ങളുടെയും സഹരണം ഉണ്ടാവണമെന്നും ജില്ലയിൽ പ്രതിഭാതനരായ നിരവധി കായിക താരങ്ങളാണ്  ഓരോ വർഷവും ഈ മേഖലകളിൽ വളർന്നു വരുന്നതെന്നും  വരും നാളുകളിൽ മറ്റു ജില്ലകളെപ്പോലെ കാസർക്കോഡ് ജില്ലയ്ക്കും കായിക മേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 ഭാരത്തിന്റെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽ രത്ന അവർഡ് പരിഗണ ലിസ്റ്റിൽ ഇടംനേടിയ ദേശീയ കാർ റാലി ജേതാവ് മൂസ ശരീഫിന് ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച അനുമോദനചടങ്ങ് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉൽഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു കെ എം അബ്ബാസ് അധ്യക്ഷത വഹിച്ചു.

 വേദി ഗ്ലോബൽ ജനറൽ കൺവീനർ അശ്റഫ് കർള സ്വാഗതം പറഞ്ഞു. കാസർക്കോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ അഷ്‌റഫലി  പൊന്നാട അണിയിച്ചു.     കാസർക്കോഡ് ആർ ടി ഒ ചീഫ് രാധകൃഷ്ണൻ ,ഏഷ്യനെറ്റ് ന്യൂസ്  കാസർഗോഡ് ബ്യൂറോ ചീഫ്  ഫൈസൽ ബിൻ അഹമദ്, കാസർക്കോഡ് വനിതാ സബ് ഇൻസ്‌പെക്ടർ  അജിത എന്നിവർ മുഖ്യാതിഥി കളായിരുന്നു.

എസ്‌ എസ്‌ എൽ സി പരീക്ഷയിൽ ആരിക്കാടി ബ്ലോക്ക് ഡിവിഷൻ കീഴിൽ നിന്നും ഉന്നത വിജയം നേടിയ 25 കുട്ടികളെ ചടങ്ങിൽ ഉപഹാരവും ക്യാഷ് അവർഡും നൽകി  അനുമോദിച്ചു.  കാസർക്കോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  ജമീലാ അഹമ്മദ്, സുകുമാര കുതിരപ്പാടി,  വാണിജ്യ പ്രമുഖൻ  എം എ ഖാലിദ്, പി എസ്‌ മൊയ്‌തീൻ, എ കെ ആരിഫ്, മനാഫ് നുള്ളിപ്പടി,  നിസാർ ആരിക്കാടി, മുസ്‌തഫ കുമ്പോൽ സംസാരിച്ചു. കെ വി യൂസഫ് നന്ദി പറഞ്ഞു.

No comments