JHL

JHL

കാസർകോട് സ്വദേശി ഡോ.സഫ്വാൻ എസ്.കാവിലിന് യുഎഇ ഗോൾഡൻ വീസ.

ദുബായ്(www.truenewsmalayalam.com) : കാസർകോട് സ്വദേശിയായ യുവ ഡോക്ടർക്ക് യുഎഇ ഗോൾഡൻ വീസ. കാവുഗോളി ചൗക്കി സ്വദേശിയും ദുബായ് മുഹൈസിന ലുലു വില്ലേജിലെ ഡോകിബ് ക്ലിനിക്കിലെ ദന്തഡോക്ടറുമായ സഫ്വാൻ എസ്.കാവിലിനാണ് ആരോഗ്യരംഗത്തെ സേവന മികവ് പരിഗണിച്ച് 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചത്. 

രണ്ട് വർഷമായി ഡോകിബ് ക്ലിനിക്കിൽ സേവനമനുഷ്ഠിക്കുന്ന ഡോ.സഫ് വാൻ എസ്.കാവിൽ കോവിഡ് കാലത്ത് ദുബായിലെ ആതുരസേവന രംഗത്ത് സജീവമായിരുന്നു. കാവുഗോളി ചൗക്കിയിലെ സത്താർ എസ്. കാവിലിൻ്റെയും ഉമ്മുകുൽസുവിൻ്റെയും മകനാണ്. ഭാര്യ ഫാത്തിമ ഫർഹാന ദുബായ് ആരോഗ്യ വിഭാഗത്തിൽ ദന്തഡോക്ടറാണ്. ഏക മകൾ ഇനായ ഉമ്മുകുൽസു.

യുഎഇയിലെ നിക്ഷേപകർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കുമാണ് 10 വർഷത്തെ ഗോൾഡൻ വീസ ലഭിക്കുന്നത്. ദുബായിലെ ഏറ്റവും വലിയ സർക്കാർ സേവന ദാതാക്കളായ എമിറേറ്റ്സ് കമ്പനീസ് ഹൗസ് ആണ് ഡോ.സഫ് വാൻ എസ്.കാവിലിൻ്റെ ഗോൾഡൻ വീസാ നടപടികൾ പൂർത്തിയാക്കിയത്.

എമിറേറ്റ്സ് കമ്പനീസ് ഹൌസ്(ഇസിഎച്) ഓപറേഷന്സ് മാനേജർ പി.എം. അബ്ദുറഹ്മാൻ , ബിസിനസ് ഡയറക്ടർ  ഫാരിസ് ഫൈസൽ , ഗോൾഡൻ വിസ കോ ഒാർഡിനേറ്റർ റഫീഖ് അബ്ദുറഹ്മാൻ , ആദിൽ സാദിഖ്, മാധ്യമപ്രവർത്തകൻ സാദിഖ് കാവിൽ, ഫിറോസ് ഖാൻ സാലിഹ്, സി.എൽ. ഇർഫാൻ ഹനീഫ്, ഫൈസൽ സാലിഹ്, ഫാസിൽ സാലിഹ് തുടങ്ങിയവർ സംബന്ധിച്ചു . ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ കോവിഡ്  കാലത്തെ നിസ്തുലമായ ത്യാഗ സന്നദ്ധതയ്ക്കുള്ള  ആദരവ് കൂടിയാണ്  യു.എ.ഇ സർക്കാർ നൽകുന്ന പത്ത് വർഷത്തെ ഡോക്ടർസ് ഗോൾഡൻ വിസയെന്നും , ഈ മേഖലയിൽ ഏറ്റവും കൂടുതൽ ഗോൾഡൻ വിസ കരസ്ഥമാക്കാൻ ഡോക്ടർമാരെ സഹായിച്ചതും ആതുരസേവന രംഗത്ത്   പ്രവാസി സമൂഹത്തിൽ ഇ.സി.എച്ഛ് നടത്തി വരുന്ന  സാമൂഹ്യ പ്രതിബദ്ധത വിളിച്ചോതുന്നതാണെന്നു സി.ഇ.ഓ ഇഖ്ബാൽ മാർക്കോണി പറഞ്ഞു.





No comments