JHL

JHL

ര​ണ്ടേ​മു​ക്കാ​ൽ കോ​ടി​യോ​ളം രൂ​പ​യു​ടെ മു​ക്കു​പ​ണ്ടം ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ സൂ​ത്ര​ധാ​ര​ൻ അ​റ​സ്​​റ്റി​ൽ.

 

ഉ​ദു​മ(www.truenewsmalayalam.com) : ഇ​ന്ത്യ​ൻ ഓ​വ​ർ​സി​സ് ബാ​ങ്ക് ഉ​ദു​മ ബ്രാ​ഞ്ചി​ൽ ര​ണ്ടേ​മു​ക്കാ​ൽ കോ​ടി​യോ​ളം രൂ​പ​യു​ടെ മു​ക്കു​പ​ണ്ടം ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ സൂ​ത്ര​ധാ​ര​ൻ അ​റ​സ്​​റ്റി​ൽ. ക​ള​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സു​ഹൈ​റാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

13ഓ​ളം പേ​രു​ടെ അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഓ​ഡി​റ്റി​ങ്ങി​നെ തു​ട​ർ​ന്ന് സ്വ​ർ​ണം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന് ബാ​ങ്ക് മാ​നേ​ജ​റു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ബേ​ക്ക​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന്​ മു​ക്കു​പ​ണ്ടം ത​യാ​റാ​ക്കു​ന്ന സാ​മ​ഗ്രി​ക​ൾ ക​ണ്ടെ​ടു​ത്തു. കേ​സി​ൽ മ​റ്റ്​ പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.





No comments