JHL

JHL

സൈക്കളിസ്റ്റായ സഹലയ്ക്കും കൂട്ടുകാർക്കും ഉജ്വല സ്വീകരണം ഒരുക്കി ഡെയ്ലി റൈഡേർസ്

കാസറഗോഡ്(www.truenewsmalayalam.com) : സൈക്കളിൽ കേരള കാശ്മീർ പര്യടനം നടത്തുന്ന ശഹല ശാമിൽ ശാം എന്നിവർക്ക് ഉജ്വല സ്വീകരണം ഒരുക്കി ഡെയ്ലി റൈഡേർസ് കാസറഗോഡ്.

രണ്ടാം തവണയാണ് ശാമിൽ കാശ്മീരിലേക്ക് യാത്ര നടത്തുന്നത്. കൂട്ടുകാരായ ഇരുവരുടേയും യാത്ര നുറു ദിനം കൊണ്ട് പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.

ജേണലിസ്റ്റ് വിദ്യാർത്ഥിയായ സഹലയുടെ സൈക്കളിലൂടെയുള്ള ഈ യാത്ര വളരെ കൗതുകത്തോടെയാണ് ജനം നോക്കി കാണുന്നത്.

ഡി.ആർ.കെയുടെ സ്വീകരണ പരിപാടിയിൽ ഐ.പി.എൽ താരം അസ്ഹറുദ്ദീൻ ആശംസകളുമായി നേരിട്ട് കാണാൻ എത്തി.

ഡെയ്ലി റൈഡേർസ് ക്ലബ്ബ് താമസ സൗകര്യം ഒരുക്കിയ റയാൻ ബീച്ച് റിസ്സോർട്ടിൽ രണ്ട് ദിനം വിശ്രമിച്ച് ഇന്നലെ രാവിലെ യാത്ര തുടർന്നു.

കൂടെ ഡെയ്ലി റൈഡേർസ് ക്ലബ്ബ് അംഗങ്ങൾ സംസ്ഥാന അതിർത്തി വരെ അനുഗമിച്ചു.





No comments