JHL

JHL

കുമ്പള ഗ്രാമപഞ്ചായത്തിൽ ഇന്ന് മുതൽ കോവിഡ് വാക്സിനേഷൻ വാർഡുകളിൽ നൽകും.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്തിൽ ഇന്ന് മുതൽ കോവിഡ് വാക്സിനേഷൻ വാർഡുകളിൽ വെച്ച് നൽകാൻ ഗ്രാമ പഞ്ചായത്ത് തല യോഗം തീരുമാനിച്ചു.

ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലെ തിരഞ്ഞെടുത്ത സ്കൂളുകളിലും,മറ്റു സൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിലുമാണ് വാക്സിൻ നൽകുന്നത്. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം,പി.എച്ച് സി ആരിക്കാടി എന്നിവിടങ്ങളിലെ മെഡിക്കൽ ടീമാണ് വാക്സിൻ നൽകുന്നത്.

ഒരു ദിവസം പഞ്ചായത്തിലെ  രണ്ട് വാർഡുകളിൽ കുത്തിവെയ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പഞ്ചായത്ത് മെമ്പർ അദ്ധ്യക്ഷനായ വാർഡ് ജാഗ്രതാ സമിതി നടത്തും.

അതാത് വാർഡിലെ രണ്ടാം ഡോസ് എടുക്കാൻ സമയം ആയവർ,60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, അതിഥിതൊഴിലാളികൾ,പ്രവാസികൾ,പരീക്ഷ എഴുതാൻ തയ്യാറായി നിൽക്കുന്ന വിദ്യാർഥികൾ,മാരകരോഗങ്ങൾ ബാധിച്ചവർ,എന്നിവർക്ക് മുൻഗണന നൽകും. 

രാവിലെ 9:30 മുതൽ 1:00 മണി വരെയാണ് സമയം.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് യു.പി. താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു, ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് കർമ്മ പദ്ധതി അവതരിപ്പിച്ചു, വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പ്രേമാവതി, കൊഗ്ഗു, പഞ്ചായത്ത് അംഗങ്ങളായ ബി.എ.റഹിമാൻ, അൻവർ ഹുസൈൻ, കെ.മോഹന, പുഷ്പലത, വിദ്യാ എൻ പൈ, വിവേകാനന്ദ ഷെട്ടി, അബ്ദുൾറിയാസ്.കെ, എം അജയ്, സി.എം മുഹമ്മദ്, സബൂറ, കൗലത്ത് ബീബി കെ.എം, താഹിറ ഷംസീർ, ആയിഷത്ത് നസീമ പി. എന്നിവർ പ്രസംഗിച്ചു.





No comments