JHL

JHL

പെർവാട് പെട്രോൾ പമ്പിന് സമീപം ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും പരിക്ക്.

കുമ്പള(www.truenewsmalayalam.com) : കുമ്പള-പെർവാട് ദേശിയ പാതയിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും പരിക്ക്. 

ഞായറാഴ്ച രാത്രി പത്തര മണിയോടെ പെർവാട് പെട്രോൾ പമ്പിന് സമീപമാണ് ചരക്ക് ലോറി മറിഞ്ഞത്. പ്ലൈ വുഡ് ലോഡുമായി മംഗളൂരു ഭാഗത്ത് നിന്ന് കാസറഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. 

അമിതമായി ഭാരം നിറച്ചതാണ് അപകടകാരണമെന്ന് കരുതുന്നു.







No comments