JHL

JHL

രൂക്ഷമായ കോവിഡിന്റെ പശ്ചാത്തലത്തില്‍ യു എ ഇ യാത്രാ വിലക്കു നീട്ടിയേക്കും.

കാസര്‍കോട്‌(www.truenewsmalayalam.com) : രൂക്ഷമായ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ യു എ ഇ ഏര്‍പ്പെടുത്തിയ വിലക്ക്‌ നീട്ടിയേക്കുമെന്ന്‌ സൂചന.

അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ്‌ എയര്‍വേഴ്‌സ്‌ വിമാനക്കമ്പനി ഈ മാസം 31 വരെ ഇന്ത്യയില്‍ നിന്ന്‌ യു എ ഇയിലേക്ക്‌ സര്‍വ്വീസ്‌ ഉണ്ടാകില്ലെന്ന്‌ അറിയിച്ചു. ഇതോടെ ഈ മാസം 21 ന്‌ വിലക്ക്‌ നീക്കി വിമാനസര്‍വ്വീസ്‌ പുനരാരംഭിച്ചേക്കുമെന്ന പ്രതീക്ഷയ്‌ക്ക്‌ മങ്ങലേറ്റു. ദുബൈയുടെ ഒദ്യോഗിക വിമാനക്കമ്പനിയായ എമിറേറ്റ്‌സ്‌ എയര്‍ ലൈന്‍സടക്കമുള്ള വിമാനങ്ങള്‍ 21ന്‌ ശേഷം സര്‍വ്വീസ്‌ പുനരാരംഭിക്കുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അതിന്‌ മുമ്പ്‌ തന്നെ ഇക്കഴിഞ്ഞ 15ന്‌ എമിറേറ്റ്‌സ്‌ സര്‍വ്വീസ്‌ ആരംഭിക്കുന്നതിന്‌ ടിക്കറ്റ്‌ ബുക്കിംഗ്‌ ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട്‌ നിര്‍ത്തിവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന്‌്‌ 21നു ശേഷം സര്‍വ്വീസ്‌ ഉണ്ടാകുമെന്ന്‌ വീണ്ടും അറിയിച്ചിരുന്നു.നേരത്തെ ഈ മാസം 21വരെ ഇന്ത്യയില്‍ നിന്നുള്ള യാത്ര വിലക്ക്‌ നീട്ടിയതായി യു എ ഇ സിവില്‍ ഏവിയേഷന്‍ വകുപ്പ്‌ അറിയിച്ചിരുന്നുവെങ്കിലും ഇതു കണക്കിലെടുക്കാതെയാണ്‌ എമിറേറ്റ്‌സ്‌ അടക്കമുള്ള വിമാനകമ്പനികള്‍ ടിക്കറ്റ്‌ ബുക്കിംഗ്‌ ആരംഭിച്ചിരുന്നത്‌. ഏപ്രില്‍ 24ന്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ ഘട്ടംഘട്ടമായി യു എ ഇ നീട്ടുകയായിരുന്നു. വിലക്കിനെ തുടര്‍ന്ന്‌ മലയാളികളടക്കം ആയിരക്കണക്കിന്‌ പ്രവാസികളാണ്‌ തിരികെ പോകാനാകാതെ നാട്ടില്‍ കുടുങ്ങിയിരിക്കുന്നത്‌.





No comments