JHL

JHL

വെയ്​റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യക്ക് വെള്ളി; ചരിത്ര നേട്ടവുമായി ചാനു.

 

ടോക്യാ(www.truenewsmalayalam.com): ഒളിമ്പിക്​സിൽ ഇന്ത്യക്ക്​ ആദ്യ മെഡൽ. മീരഭായ്​ ചാനുവാണ്​ വെള്ളിമെഡൽ നേടി ഇന്ത്യയുടെ അഭിമാനമായത്​. വനിതകളുടെ വെയ്​റ്റ്​ലിഫ്​റ്റിങ്ങിൽ 49 കിലോ വിഭാഗത്തിലാണ്​ മീര ​രാജ്യത്തിനായി വെള്ളി മെഡലുറപ്പിച്ചത്​. സ്​നാച്ചിൽ മീര 87 കിലോഗ്രാം ഉയർത്തി. മണിപൂർ സ്വദേശിയാണ് ചാനു സൈഖോം മീരഭായ്.

2000 സി​ഡ്നി ഒ​ളി​മ്പി​ക്സി​ൽ ക​ർ​ണം മ​ല്ലേ​ശ്വ​രി നേ​ടി​യ വെ​ങ്ക​ല മെ​ഡ​ലി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ മെ​ഡ​ൽ നേ​ടു​ന്ന​ത്. പി.​വി.​സി​ന്ധു​വി​ന് ശേ​ഷം വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ വ​നി​ത​യെ​ന്ന റി​ക്കാ​ർ​ഡും ചാ​നു​വി​ന് സ്വ​ന്ത​മാ​യി.
ചൈനയുടെ ഹു സിഹുയിയാണ്​ സ്വർണം നേടിയത്​. 84, 87 കിലോഗ്രാം ഉയർത്തിയ ചാനു 89 കിലോ ഉയർത്തുന്നതിൽ പരാജയപ്പെട്ടു. അതേ സമയം 94 കിലോ ഉയർത്തിയാണ്​ ചൈനീസ്​ താരം ഒളിമ്പിക്​ റെക്കോഡോടെ സ്വർണം നേടിയത്​.






No comments