JHL

JHL

പുല്ലും ചളിയും നിറഞ്ഞത് കാരണം വെള്ളം കെട്ടിനിന്ന കുമ്പള പാലം ശുചീകരിച്ചു എസ്‌ഡിപിഐ.

കുമ്പള(www.truenewsmalayalam.com) : വെള്ളം കെട്ടിനിന്ന് കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ബുദ്ദിമുട്ടിലായിരുന്ന കുമ്പള പാലത്തിലെ പുല്ലും ചെളിയും നീക്കി വെള്ളം ഒഴുകാനുള്ള സൗകര്യം ഒരുക്കി എസ്‌ഡിപിഐ.

എസ്‌ഡിപിഐ കുമ്പള ബ്രാഞ്ച് വോളന്റീർസ് നടത്തിയ ശുചീകരണത്തിന് ഒന്നാം വാർഡ് കുമ്പോൽ മെമ്പർ അൻവർ ആരിക്കാടിയും, മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പളയും, മേൽനോട്ടം വഹിച്ചു.

ബ്രാഞ്ച് പ്രസിഡന്റ് ഹനീഫ് കുമ്പള ,ഹകീം കുമ്പള , അസ്‌കർ മാവിനക്കട്ട , റിയാസ് മാവിനക്കട്ട, ജാഫർ മാവിനക്കട്ട , ആരിഫ് എന്നിവർ പങ്കെടുത്തു.





No comments