JHL

JHL

ഓൺലൈൻ പഠനം; ഡിജിറ്റൽ ഡിവൈസ് ഉറപ്പ് വരുത്തൽ സർക്കാർ ബാധ്യത - കെ എസ് ടി എം.

കാസര്‍കോട്(www.truenewsmalayalam.com) : ഓൺലൈൻ പഠനത്തിന് വേണ്ടി മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ  ഉറപ്പ് വരുത്തൽ സർക്കാർ ബാധ്യതയാണെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഈ ചുമതല അധ്യാപകരുടെയും സ്കൂൾ മേധാവികളുടെയും തലയിൽ കെട്ടി വെക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണം. സ്കൂൾ തലത്തിൽ ഡിജിറ്റൽ ഉപകരണങ്ങൾ നൽകുന്നതിലും അധ്യാപക സംഘടകൾ ഇതിനു വേണ്ടി നടത്തിയ പരിശ്രമങ്ങളിലും അധ്യാപകർ പങ്ക് ചേർന്നിരുന്നു . 

ഒറ്റയ്ക്കും കൂട്ടായും ഇതിനായി പ്രവർത്തിച്ച അധ്യാപകരെ അനുമോദിക്കുന്നതിന് പകരം, മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം കൂടി അവരുടെ മേൽ അടിച്ചേൽപിക്കുവാനുള്ള തീരുമാനം അപലപനീയമാണ്. 

ടെക്സ്റ്റ് ബുക്കുകളുടെ അച്ചടിയും വിതരണവും സർക്കാർ ബാധ്യതയാണ്. അതു കൊണ്ട് തന്നെ അവയുടെ സ്ഥാനത്ത് വരുന്ന ഡിജിറ്റൽ ഉപകരണങ്ങളും സർക്കാർ ബാധ്യതയാണ്. കേരളത്തിലെ അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണം നൽകാൻ സർക്കാർ തയ്യാറാകണം. 

ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ മാസ്റ്റർ അധ്യക്ഷം വഹിച്ചു. സെക്രട്ടറി ജാഫർ സ്വാഗതവും മുസമ്മിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.





No comments