JHL

JHL

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധരീതി അശാസ്ത്രീയം; വ്യാപാരികളെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരേ കുമ്പളയിൽ എസ്ഡിപിഐ നിൽപ് സമരം നടത്തി

കുമ്പള(www.truenewsmalayalam.com) : സർക്കാരിന്റെ കോവിഡ് പ്രധിരോധ രീതി അശാസ്ത്രീയം. വ്യാപാരികളെ ദുരിതത്തിലാകുന്ന നടപടികൾക്കെതിരെ കുമ്പളയിൽ എസ്‌ഡിപിഐ നടത്തിയ നിൽപ് സമരത്തിൽ പ്രധിഷേധമിരമ്പി. 

വ്യാപരികളെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ മുഖ്യമന്ത്രി നടത്തിയ വാർത്ത സമ്മേളനം പദവിക്ക് യോജിച്ചതല്ലെന്നും മുഖ്യമന്ത്രി  ബ്രണ്ണൻ കോളേജിലെ പോലെ വ്യാപാരികളെ ഭയപ്പെടുത്താനാണ് ശ്രമം എങ്കിൽ വ്യാപാരികൾക് വേണ്ട സംരക്ഷണം നൽകാൻ എസ്‌ഡിപിഐ ഉണ്ടാകുമെന്ന് അൻവർ ആരിക്കാടി നിൽപ് സമരതിന്റെ സമാപനത്തിൽ പറഞ്ഞു. 

എസ്‌ഡിപിഐ മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പളയും പഞ്ചായത് കമ്മിറ്റി അംഗം അഫ്സൽ ആരിക്കാടി , അഷ്‌റഫ്  സിഎം , ഹനീഫ് കുമ്പള എന്നിവർ നിൽപ് സമരത്തിന് നേതൃത്വം നൽകി.





No comments