JHL

JHL

ബഹ്റൈൻ മുഹമ്മദ് നിര്യാതനായി.

ഉപ്പള(www.truenewsmalayalam.com) : മുസ് ലിം ലീഗ് നേതാവുംവിദ്യാഭ്യാസ പ്രവർത്തകനും, മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, ഉപ്പള എജെഐ സ്കൂൾ മാനേജറുമായ ഉപ്പള പെരിങ്കടിയിലെ ബഹ്‌റൈൻ മുഹമ്മദ്‌ (75) നിര്യാതനായി.

 മംഗൽപാടിപഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി,അയ്യൂർ പെരിങ്കടി ജമാഅത്ത് സെക്രട്ടറി, മംഗൽപ്പാടി പഞ്ചായത്ത് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി, മംഗൽപ്പാടി ഗവ. ഹൈസ്കൂൾ പിടിഎ പ്രസിഡൻ്റ്, മംഗൽപ്പാടി ഗവ. ഹോസ്പിറ്റൽ എച്ച്എംസി മെമ്പർ, മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതി വൈസ് പ്രസിഡൻ്റ്, മഞ്ചേശ്വരം താലൂക്ക് ആക്ഷൻ കമ്മിറ്റി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നു.

ദീർഘകാലം ബഹ്റൈനിലും പിന്നീട് കപ്പലിലും ജോലിചെയ്തിരുന്നു.

മഞ്ചേശ്വരം മണ്ഡലത്തിൻ്റെ ഉൾഗ്രാമങ്ങളിൽ മുസ്ലിംലീഗ് കെട്ടിപ്പെടുക്കുന്നതിൽ ചെർക്കളം അബ്ദുള്ള, പിബി അബ്ദുൽ റസാഖ്, ഗോൾഡൻ അബ്ദുൽ ഖാദർ , സി അഹമ്മദ് കുഞ്ഞി എന്നിവരോടൊപ്പം പ്രവർത്തിച്ച ബഹറൈൻ മുഹമ്മദ് മരണംവരെ മുസ്ലിംലീഗ് ആശയാദർശങ്ങളിൽ അടിയുറച്ച് നിന്നു.

ഭാര്യ:പരേതയായ നഫീസ ഹജ്ജുമ്മ.

മക്കൾ:യാസ്മിൻ, ഷാനവാസ്, ഷാജഹാൻ (ഇരുവരും കപ്പൽ ജീവനക്കാർ ) ശബീർ (ഗൾഫ്)  മരുമക്കൾ: ഇംതിയാസ് കാസർകോട്, ഉമൈറ ബദിയടുക്ക സുരയ്യ മൊഗ്രാൽ, നഷീദ ബേക്കൂർ.

എംഎൽഎമാരായ എൻഎനെല്ലിക്കുന്ന്, എകെഎംഅഷറഫ്,മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാബി ചെർക്കള,മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് പ്രസിഡൻ്റ് ടിഎമൂസ, ജനറൽ സെക്രട്ടറി എം അബ്ബാസ് തുടങ്ങിയവർ വസതിയിലെത്തി അനുശോചനമറിയിച്ചു.





No comments