റെയിൽവേ ട്രാക്കിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി; എന്തു ചെയ്യണമെന്നറിയാതെ പോലീസ്.
കാസർഗോഡ്(www.truenewsmalayalam.com) : കാസർഗോഡ് റെയിൽവേ ട്രാക്കിൽ കിടന്ന് തന്റെ മോഷണം പോയ 15000 രൂപയും മൊബൈൽ ഫോണും നൽകണമെന്നാവശ്യപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി.
ഇയാളുടെ ആത്മഹത്യാ ഭീഷണി പൊലീസിനെ പുലിവാൽ പിടിപ്പിച്ചു.
രണ്ട് തവണയായിരുന്നു യുവാവിന്റെ 'പ്രകടനം'. ആദ്യവട്ടം യുവാവിനെ പൊലീസ് ആശ്വസിപ്പിച്ച് താമസ സ്ഥലത്ത് അന്വേഷിക്കാൻ ആവശ്യപ്പെട്ട് ഓടോറിക്ഷയിൽ കയറ്റി വിട്ടു. നായന്മാർമൂലയാണ് തന്റെ താമസ സ്ഥലമെന്നാണ് യുവാവ് അറിയിച്ചത്. എന്നാൽ വൈകാതെ തന്നെ യുവാവ് തിരികെയെത്തി വീണ്ടും തന്റെ ആവശ്യം ഉന്നയിക്കുകയും റെയിൽവേ ട്രാകിൽ കിടക്കുകയും ചെയ്‌തു.
പൊലീസ് വീണ്ടും സമാധാനിപ്പിച്ച് യുവാവിനെ ട്രാകിൽ നിന്ന് മാറ്റി ബെഞ്ചിൽ കിടത്തി. താൻ രാജസ്ഥാൻ സ്വദേശിയാണെന്നാണ് യുവാവ് പറഞ്ഞത്. യുവാവിന്റെ പെരുമാറ്റം വലിയ തലവേദനയാണ് പൊലീസിന് സൃഷ്ടിച്ചത്.
Post a Comment