JHL

JHL

സ്കൂട്ടർ യാത്രികന്റെ തലയിൽ മയിൽ ഇടിച്ച് നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു യുവാവ് മരിച്ചു.

ഉഡുപ്പി(www.truenewsmalayalam.com) :  സ്കൂട്ടർ യാത്രികന്റെ തലയിൽ മയിൽ ഇടിച്ച്  നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു യുവാവ് മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ പഡുബിദ്രിക്കടുത്താണ് ദാരുണമായ സംഭവം.

ബെളപ്പു സ്വദേശി അബ്ദുല്ല(24)  പഡുബിദ്രിയിലെ താൻ ജോലി ചെയ്യുന്ന മൊബൈൽ ഷോപ്പിലേക്ക്  പോകുന്ന മധ്യേയാണ് റോഡിന്റെ ഒരു വശത്തുനിന്നും മറുവശത്തേക്ക് പറന്ന മയിൽ അബ്ദുല്ലയുടെ തലയിലിടിച്ചത്,   തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ ഡിവൈഡറിലിടിച്ചതാണ് അപകടമുണ്ടാവാൻ കാരണം.

 അപകടത്തിൽ അബ്ദുല്ല സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു. മയിലിനും അപകടത്തെ തുടർന്ന്  ജീവൻ നഷ്ട്ടപ്പെട്ടു 

ഈ പ്രദേശത്ത് മയിലുകളുടെയും പക്ഷികളുടെയും ശല്യം രൂക്ഷമാണ്. അധികൃതർ ആവശ്യമായ നടപടിയെടുക്കാത്തതിൽ  നാട്ടുകാർ പ്രദിഷേധത്തിലാണ്.

മൃദദേഹം പഡുബിദ്രി ഗവ.ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയിട്ടുണ്ട്.       പഡുബിദ്രി പോലീസ് കേസെടുത്തിട്ടുണ്ട്.







No comments