JHL

JHL

മംഗൽപാടി പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളിയാൽ ഇനി മുതൽ കർശന നടപടി; ഇന്ന് മുതൽ പഞ്ചായത്ത് പരിധികൾ ആന്റി വിജിലന്റ് സ്ക്വാഡ് നിരീക്ഷണത്തിലായിരിക്കും.

മംഗൽപാടി(www.truenewsmalayalam.com) : മംഗൽപാടി പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളിയാൽ ഇനി മുതൽ കർശന നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മാലിന്യം തള്ളുന്നവരെ പിടികൂടാനും,പിഴയടപ്പിക്കാനുമായി 'ആന്റി വേസ്റ്റ് ഡിസ്പോസൽ വിജിലന്റ് സ്ക്വാഡ്' കളെ നിയമിച്ചുട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു.

 ദേശീയപാതയിൽ ഉപ്പള ഗേറ്റ് മുതൽ ബന്തിയോട് വരെയുള്ള സ്ഥലങ്ങളിൽ പ്ലാസ്റ്റിക്,ഭക്ഷണ മാലിന്യം,കല്യാണം,മറ്റും പരിപാടിയുടെ മാലിന്യങ്ങൾ തള്ളുന്നത് പതിവായിട്ടുണ്ട്. ഡെങ്കിപനി,മലേറിയ പോലുള്ള അസുഖങ്ങളും ഈ ഭാഗങ്ങളിൽ പടരുന്നതും ആശങ്കയുണ്ടാക്കുന്നു.

  ഇന്ന് മുതൽ പഞ്ചായത്ത് പരിധിയിൽ വിജിലന്റ് സ്ക്വാഡുകൾ 24 മണിക്കൂറും സജീവമായിരിക്കുമെന്നും പിടിക്കപ്പെടുന്നവരുടെ ഫോട്ടോ,വീഡിയോ,വണ്ടി നമ്പർ അടക്കമുള്ളവ പകർത്തുകയും,പിഴയടപ്പിക്കുകയും ചെയ്യുന്നതായിരിക്കുമെന്നും ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.





No comments