JHL

JHL

കാറ്റിലും മഴയിലും മഞ്ചേശ്വരത്ത് വീട് തകർന്നു.

മഞ്ചേശ്വരം(www.truenewsmalayalam.com) : കാറ്റിലും മഴയിലും മഞ്ചേശ്വരത്ത് വീട് തകർന്നു. കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലു മാണ്  മഞ്ചേശ്വരം രാമത്ത് മജലിൽ വീട് തകർന്നത്.
 രാമത്ത് മജൽ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സുലൈമാന്റെ വീടാണ് തകർന്നത്. ചൊവ്വാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകരുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്കിറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി.
   ഓടുമേഞ്ഞ വീട് പൂർണമായും തകർന്നനിലയിലാണ്. വാസയോഗ്യമല്ലാത്തതിനാൽ സമീപത്തുള്ള മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ താത്കാലികമായി  സൗകര്യമൊരുക്കിയാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. 

 15 വർഷം മുൻപ് മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് നൽകിയ നാല് സെന്റ് സ്ഥലത്ത് നിർമിച്ച വീടാണ് തകർന്നത്. ഈ സ്ഥലം മാത്രമേ സ്വന്തമായി ഇവർക്കുള്ളൂ. വീട് തകർന്നതോടെ സുലൈമാനും കുടുംബവും വലിയ പ്രയാസത്തിലായിരിക്കുകയാണ്. വിവരമറിയിച്ചതിനെത്തുടർന്ന് റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു. 





No comments