JHL

JHL

ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ ഇടപെടൽ; നാഷണൽ ഹൈവേയിലെ വെള്ളക്കെട്ടിന് പരിഹാരമായി.


കുമ്പള(www.truenewsmalayalam.com) : ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ ഇടപെടൽ, നാഷണൽ ഹൈവേയിലെ വെള്ളക്കെട്ടിന് പരിഹാരമായി. 

തിമിർത്ത് പെയ്ത മഴയിൽ കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്തു നാഷണൽ ഹൈവേയിൽ വെള്ളം കെട്ടിനിൽക്കുന്നത് മൂലം വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും ഉണ്ടായ പ്രശ്നം നാട്ടുകാർ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർളയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു, ഉടനെ നാഷണൽ ഹൈവേ അധികൃതരെ അറിയിക്കുകയും നാഷണൽ ഹൈവേ ഉദ്യോഗസ്ഥരായ നിഷാനിന്റെ  നേതൃതത്തിൽ സ്ഥലം സന്ദർശിച്ചു. വെള്ള കേട്ട് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സീകരിക്കുകയും  ചെയ്തു.





No comments