JHL

JHL

കുമ്പള യൂത്ത് ബ്രിഗേഡ് മൊബൈൽ ഫോണുകൾ നൽകി.

 

കുമ്പള(www.truenewsmalayalam.com) : കുമ്പള യൂത്ത് ബ്രിഗേഡ് മൊബൈൽ ഫോണുകൾ നൽകി. നിർധനരായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ഡി.വൈ.എഫ്‌.ഐ ഡിജിറ്റൽ ചലഞ്ചിന്റെ ഭാഗമായാണ് കുമ്പള യൂത്ത് ബ്രിഗേഡിന്റെ  നേത്രത്വത്തിൽ സമാഹരിച്ച 9 മൊബൈൽ ഫോണുകൾ സിപിഐഎം കുമ്പള ഏരിയ സെക്രട്ടറി സി എ  സുബൈർ മൊഗ്രാൽ ഗവൺമെൻറ് ഹൈസ്കൂൾഹെഡ്മാസ്റ്റർക്ക് കൈമാറിയത്.

 പ്രസ്തുത പരിപാടിയിൽ ഡിവൈഎഫ്ഐ  ബ്ലോക്ക് സെക്രട്ടറി നസറുദ്ദീൻ, സിപിഐഎം  കുമ്പള ലോക്കൽ സെക്രട്ടറി രമേശ് ബാബു, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം കെ കെ അബ്ദുല്ല കുഞ്ഞി, ഏരിയ കമ്മിറ്റി അംഗം യൂസഫ് കുമ്പള, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോഗ്ഗു, പഞ്ചായത്ത് മെമ്പർ റിയാസ്, ഡിവൈഎഫ്ഐ  വില്ലേജ് കമ്മിറ്റി പ്രസിഡൻറ് മുനീർ കെഎം  എന്നിവർ സംബന്ധിച്ചു.





No comments