JHL

JHL

ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു; ഭാര്യയടക്കം മൂന്നു പേർ അറസ്റ്റിൽ

 

ചെറുവത്തൂർ(www.truenewsmalayalam.com) : തളർവാതം വന്ന് കിടപ്പിലായിരുന്ന മധ്യവയസ്കന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു.                               പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു(65)വിന്റെ മരണത്തിൽ ഭാര്യ വി. ജാനകി, ജാനകിയുടെ ചേച്ചിയുടെ മകൻ രാജേഷ്, ബന്ധു അനിൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞമ്പുവിനെ കഴുത്ത് ‍‍ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിനു ലഭിച്ചു. 

കുഞ്ഞമ്പുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. എന്നാൽ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ കൊണ്ടു വന്ന മൃതദേഹത്തിൽ ഡോക്ടർ നടത്തിയ പരിശോധനയ്ക്കിടെ കഴുത്തിലും താടിയിലും പരുക്കുകൾ കണ്ടതിനെ തുടർന്ന് ചന്തേര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇന്നലെ പുലർച്ചെ 3ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.






No comments