JHL

JHL

തൊഴിൽ പ്രതിസന്ധി; അന്യസംസ്ഥാന മുടിവെട്ടു തൊഴിലാളികളും സമരത്തിൽ.

കുമ്പള(www.truenewsmalayalam.com) : കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ബാർബർ ഷോപ്പുകൾ  അനിശ്ചിതമായി അടച്ചിടുന്നതിൽ പ്രതിഷേധിച്ച് മുടിവെട്ടു തൊഴിലാളികൾ നിൽപ്പ് സമരം സംഘടിപ്പിച്ചു. 

അന്യസംസ്ഥാന തൊഴിലാളികളാണ് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ നടപടിക്കെതിരെ സമര രംഗത്തിറങ്ങിയത്. കഴിഞ്ഞ രണ്ടു വർഷമായി ബാർബർ ഷോപ്പുകൾ അടച്ചിട്ടത് കാരണം തൊഴിലാളികൾ ദുരിതത്തിലാണ്. ഈ മേഖലയിൽ ഏറെയും തമിഴ്നാട്ടിൽ നിന്നുള്ളവരും ഉത്തരേന്ത്യയിൽ നിന്നുള്ളവരുമാണ്  ജോലി ചെയ്തു വരുന്നത്. കട  വാടക, നിത്യച്ചെലവ്, താമസ കെട്ടിട വാടക എന്നിങ്ങനെ എല്ലാം കൊണ്ടും തൊഴിലാളികൾ ദുരിതത്തിലാണ്. തൊഴിൽ പ്രശ്നത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്നാണ് ഇവരുടെ ആവശ്യം. 

        മൊഗ്രാലിൽ സംഘടിപ്പിച്ച നിൽപ്പ് സമരത്തിന് ആമീർ, യൂനുസ്, മുഹമ്മദ് അക്മൽ, നദീം, ബാസിം, ഷാനു ആലം, ആശു, അഷ്‌റഫ്‌ അലി എന്നിവരും  കുമ്പളയിൽ ഇസ്ലാം ഭായ്, മുരുകൻ, മൻസൂർ ആലം എന്നിവരും നേതൃത്വം നൽകി.





No comments