കുമ്പള ആസ്ഥാനമായി ആർ ടി ഒ വരുന്നു; എം എൽ എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
കുമ്പള ടൗണിൽ ജി എസ് ബി എസിനടുത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് തത്കാലികമായി ആർടി ഓഫീസ് പ്രവർത്തിക്കുകയെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന.
ഇവിടെ പ്രവർത്തിച്ചു വരുന്ന ഐഎച്ച്ആർഡി മഞ്ചേശ്വരം അപ്ലൈഡ് സയൻസ് കോളജ് കുണ്ടങ്കരടുക്കയിൽ പുതുതായി നിർമ്മിച്ചിട്ടുള്ള ക്യാമ്പസിലേക്ക് മാറും. കഞ്ചിക്കട്ട റോഡിൽ ഹോളി ഫാമിലി എയ്ഡഡ് യുപി സ്കൂളിനു പിൻവശത്തുള്ള സ്ഥലത്താണ് ഓഫീസ് സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത്.
സാങ്കേതിക തടസങ്ങൾ ഉണ്ടായില്ലെങ്കിൽ മൂന്നു മാസത്തിനകം ഓഫീസ് നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്ന് എം എൽ എ പറഞ്ഞു.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ്, കാസർഗോഡ് ആർ.ടി.ഒ രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗം യൂസഫ് ഉളുവാർ, സാമൂഹിക പ്രവർത്തകരായ അഡ്വക്കറ്റ് ഉദയകുമാർ, താജുദ്ധീൻ, കേരള വ്യാപാര വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് പ്രസിഡന്റ് വിക്രം പൈ, എന്നിവരടങ്ങിയ സംഘമാണ് സ്ഥലം പരിശോധിച്ചത്.
Post a Comment