JHL

JHL

പ്ലസ് വൺ പ്രവേശനം; ജില്ലയിൽ 3,500 ഓളം വിദ്യാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങൾ ആശ്രയം.

 

കാസർകോട്(www.truenewsmalayalam.com) : എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിനായി 19287 വിദ്യാർഥികൾ അർഹത നേടിയ ജില്ലയിൽ ഹയർസെക്കൻഡറി–വിഎച്ച്എസ്ഇ മേഖലകളിൽ ആകെയുള്ളത് 15808 സീറ്റുകൾ.  ഇതിനു പുറമേ ഐടിഐ, പോളിടെക്നിക് കോളജുകളിൽ മറ്റു തൊഴിൽ അധിഷ്ഠിത കോഴ്സുകളും സ്വകാര്യ മേഖലയിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും വേറെയുണ്ട്.  കോവിഡിനെ തുടർന്നു മംഗളൂരു അടക്കം ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ കോളജുകളിൽ പഠിക്കാൻ പോകുന്നവരുടെ എണ്ണം കുറയുമെന്നതിനാൽ ഉയർന്ന ഗ്രേഡ് ഉള്ളവർക്കു പോലും ഇത്തവണ ജില്ലയിലെ ഇഷ്ടപ്പെട്ട ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ സയൻസ് വിഷയങ്ങളിൽ പ്രവേശനം കിട്ടാൻ സാധ്യത കുറയും. 

19337 പേർ പരീക്ഷ എഴുതിയതിൽ 10010 ആൺകുട്ടികൾ അടക്കം 19287 പേരാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്. ഇതിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്  4366 വിദ്യാർഥികൾ. കഴിഞ്ഞ വർഷത്തേക്കാൾ 2681 വിദ്യാർഥികൾ ഈ വർഷം കൂടുതലാണ്.  എസ്എസ്എൽസിക്കു ശേഷം ഉപരിപഠനത്തിനായി മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിൽ നിന്നായി ആയിരത്തിലേറെ വിദ്യാർഥികൾ മംഗളൂരുവിലെ വിവിധ കോളജുകളിൽ ഉപരിപഠനത്തിനായി വർഷംതോറും  പോകാറുണ്ട്. എന്നാൽ കോവിഡിനെ തുടർന്നുള്ള യാത്ര ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണ ജില്ലയിൽ വിദ്യാലയങ്ങളിൽ തന്നെ തുടർപഠനം നടത്താനുള്ള ശ്രമത്തിലാണ് പലരും.

പ്രവേശനം ഏകജാലകം വഴി

ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ, ടെക്നിക്കൽ ഹയർസെക്കൻഡറി വിദ്യാലയങ്ങളിലേക്കുള്ള പ്ലസ് വണിലേക്കുള്ള പ്രവേശനം ഏകജാലകം വഴിയാണ്. ഉപരിപഠനത്തിനായി കൂടുതൽ വിദ്യാർഥികൾ യോഗ്യത നേടുന്നതിനാൽ എല്ലാവർഷവും 20% സീറ്റുകൾ ഹയർസെക്കൻഡറിയിൽ വർധിപ്പിക്കാറുണ്ട്. അത് ഈ വർഷം ഉണ്ടാകുമെന്നു അധികൃതർ അറിയിച്ചു.






No comments