JHL

JHL

എറണാകുളത്ത് നടന്ന ഐ.എൻ.എൽ സംസ്ഥാന യോഗത്തിൽ സംഘർഷവും തമ്മിലടിയും.

 

കൊച്ചി(www.truenewsmalayalam.com) : എറണാകുളത്ത് നടന്ന ഐ.എൻ.എൽ സംസ്ഥാന യോഗത്തിൽ സംഘർഷവും തമ്മിലടിയും. സംഘർഷം തെരുവിലായതിന്​ പിന്നാലെ യോഗം പിരിച്ചുവിട്ടു. മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത യോഗത്തിലാണ് നേതാക്കൾ തമ്മിലടിച്ചത്. രണ്ട് സംസ്ഥാന സെക്രട്ടറി‍യേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആരോപിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്​. കാസിം ഇരിക്കൂറിനെ പൊലീസ്​ അകമ്പടിയിലാണ്​ ​ ഹാളിൽ നിന്ന്​ മാറ്റിയത്​.

കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിെൻറ മിനുട്ട്സിൽ രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് കാസിം ഇരിക്കൂർ എഴുതിവെച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണമായത്. തുടർന്ന് അദ്ദേഹത്തിന്‍റെ പ്രസംഗത്തിനിടെ സെക്രട്ടറിയേറ്റ് അംഗമായ ഒ.പി.ഐ കോയയോട് താങ്കൾ ഏത് പാർട്ടിയുടെ പ്രതിനിധിയാണെന്ന് ചോദിച്ച് ആക്ഷേപിച്ചെന്നും സംസ്ഥാന പ്രസിഡൻറ് അബ്ദുൽ വഹാബ് പറഞ്ഞു.





No comments