JHL

JHL

വ്യാപാരികൾക്കും ജീവിക്കണം; വെൽഫയർ പാർട്ടി കുമ്പളയിൽ മുഖ്യമന്ത്രിക്ക് കൂട്ട നിവേദനത്തിന് ഒപ്പുശേഖരണം നടത്തി.

കുമ്പള(www.truenewsmalayalam.com) : "വ്യാപാരികൾക്കും ജീവിക്കണം'  എന്നാവശ്യപ്പെട്ട് വെൽഫയർ പാർട്ടി മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന കൂട്ട നിവേദനത്തിനുള്ള ഒപ്പുശേഖരണത്തിന്റെ മഞ്ചേശ്വരം മണ്ഡലം തല ഉദ്ഘാടനം വെൽഫയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം  കെ രാമകൃഷ്ണൻ കുമ്പള വ്യാപാരി കൂട്ടായ്മ നേതാവ് മൂസ മഹറിൽ നിന്ന് സ്വീകരിച്ചു നിർവ്വഹിച്ചു. 

 വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ്‌ അബ്ദുല്ലത്തീഫ് കുമ്പള, ഷെരീഫ് വി എം, തബ്‌ഷീർ കമ്പാർ, ഉമർ മഹാഷ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കുമ്പള ടൗണിൽ ഒപ്പു ശേഖരണം നടത്തി.

എല്ലാ ദിവസവും എല്ലാ കടകളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം സമർപ്പിക്കുന്നത്.





No comments