JHL

JHL

മുടിപ്പുവിൽ ബൈക്കപകടം; ഉപ്പള സ്വദേശിക്ക് ദാരുണാന്ത്യം.

ഉപ്പള(www.truenewsmalayalam.com) : മംഗ്ലൂറു മുടിപ്പുവിൽ ഉണ്ടായ ബൈക്കപകടത്തിൽ ഉപ്പള സ്വദേശി മരിച്ചു. വ്യാഴാഴ്ച രാത്രി തോക്കോട്ടു മുടിപ്പുവിൽ ബൈക്ക് സ്‌കൂട്ടറുമായി കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിലാണ് ഉപ്പള കുന്നിൽ മസ്ജിദ്
ഹനീഫ് ഉസ്താദിന്റെ മകൻ ജൗഹർ (20)  ദാരുണമായി മരിച്ചത്. ഉപ്പള പെട്രോൾ പമ്പ് ജീവനക്കാരനാണ് ജൗഹർ. കൂട്ടുകാരന്റെ ബൈക്കുമായി ബന്ധുവീട്ടിൽ പോയതായിരുന്നു. 

മൊഗ്രാൽ പുത്തൂർ സ്വദേശി യുടെ ഉടമസ്ഥതയിലുള്ള  കെ എൽ 14 സെഡ് 4934 ബൈക്കാണ് അപകടത്തിൽപെട്ടത്.







No comments