JHL

JHL

മൊബൈൽഫോൺ ലൈബ്രറിയിലൂടെ 16 കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കി ഗവ. ഹയർ സെക്കൻഡറി സ്കൂൾ

കുമ്പള(www.truenewsmalayalam.com) :  മൊബൈൽഫോൺ ലൈബ്രറിയിലൂടെ 16 കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കി സ്കൂൾ. കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആണ് കോവിഡുകാല പ്രതിസന്ധിക്ക് പുതിയൊരു 
പരിഹാരവുമായി രംഗത്തെത്തിയിരിക്കുന്നത്. കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അധ്യാപകർ നടത്തിയ സർവേയിൽ 50 പേർക്ക് ഓൺലൈൻ പഠനസൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു.

അതിൽ അഞ്ചുപേർക്ക് സന്നദ്ധസംഘടനകൾ വഴി ഫോൺ നൽകി. സ്കൂളിലെ അധ്യാപകരെല്ലാം സംഭാവനയെടുത്താണ് 16 ഫോണിനുള്ള തുക കണ്ടെത്തിയത്. പഠനാവശ്യത്തിനുപയോഗിച്ച മൊബൈൽ മാർച്ചിൽ ക്ലാസ് കഴിയുമ്പോൾ തിരച്ചേൽപ്പിക്കണമെന്ന വ്യവസ്ഥയിലാണ് കുട്ടികൾക്ക് മൊബൈൽഫോൺ കൈമാറുന്നത്. കുട്ടികളുടെ ഫോൺ ഉപയോഗം അധ്യാപകരടങ്ങിയ സമിതി നിരീക്ഷിക്കുകയും ചെയ്യും. സ്കൂളിൽ നടന്ന ചടങ്ങിൽ മൊബൈൽ ഫോണുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.നന്ദികേശനിൽനിന്ന് സുനിൽകുമാർ ഏറ്റുവാങ്ങി. പ്രഥമാധ്യാപകൻ എം.എസ്. കൃഷ്ണമൂർത്തി അധ്യക്ഷതവഹിച്ചു. കുമ്പള ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കൊഗ്ഗു, വാർഡംഗം യൂസഫ് ഉളുവാർ, എ.ഇ.ഒ.മാരായ യതീഷ് റായ്, യതീഷ് റായ്, അഗസ്റ്റിൻ ബർണാഡ്, ദിനേശൻ, പി.ടി.എ. പ്രസിഡന്റ് അഹമ്മദലി, പ്രിൻസിപ്പൽ സതീഷ്, സി.കെ.മദനൻ, നോഡൽ ഓഫീസർ ലിന്റമ്മ ജോൺ, സ്റ്റാഫ് സെക്രട്ടറി വി.കെ.വി.രമേശൻ എന്നിവർ സംസാരിച്ചു. 9



No comments