JHL

JHL

ബദിയഡുക്കയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത ആറു അങ്കക്കോഴികൾ ലേലത്തിന് പോയത് 7000 രൂപക്ക്; കോഴികൾക്ക് പോലീസ് സ്റ്റേഷനിൽ രണ്ട് ദിവസം രാജകീയ ജീവിതം

കാസര്‍കോട്(www.truenewsmalayalam.com) : ബദിയഡുക്കയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത ആറു  അങ്കക്കോഴികൾ ലേലത്തിന് പോയത് 7000 രൂപക്ക്. കോഴികൾക്ക് പോലീസ് സ്റ്റേഷനിൽ രണ്ട് ദിവസം രാജകീയ ജീവിതം. കാസര്‍കോട് കോടതി കോംപ്ലക്‌സില്‍ വന്ന് ഈ തുകയ്ക്ക് ലേലത്തില്‍ പോയെങ്കില്‍ കോഴി ചില്ലറക്കാരനല്ലെന്ന് ഊഹിക്കാം. ബദിയടുക്ക പോലീസ് ഒന്‍പതാം തീയതി പിടിച്ച ആറ് അങ്കക്കോഴികളാണ് 7000 രൂപയ്ക്ക് തിങ്കളാഴ്ച കാസര്‍കോട് കോടതിയില്‍നിന്ന്് ലേലത്തില്‍ പോയത്.ഒന്‍പതിന് വൈകീട്ടോടെയാണ് കോഴിയങ്കം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. കെ.പി.വിനോദ്കുമാറും സംഘവും പരിശോധന നടത്തിയത്. രണ്ട് കേസുകളിലായി വിദ്യാഗിരിയില്‍നിന്നും പീലിത്തടുക്കയില്‍നിന്നും ആറ് കോഴികളെയും 12 പേരെയും പോലീസ് പിടിച്ചു. അറസ്റ്റിലായവരെ നോട്ടീസ് നല്‍കി വിട്ടു.

നേരത്തെയും സമാന കേസില്‍ പിടികൂടിയ കോഴികള്‍ സ്റ്റേഷനില്‍ 'പണി' തന്നിട്ടുള്ളതിനാല്‍ കോഴിക്കടയില്‍നിന്ന് കൊണ്ടുവന്ന കൂടുകളിലാണ് അങ്കകോഴികളെ ബന്തവസ്സിലാക്കിയത്.

തീറ്റയും പോലീസ് സുരക്ഷയിലുമായി രണ്ട് ദിവസം രാജകീയ ജീവിതം.രണ്ട് ദിവസം രാജകീയ ജീവിതം. മൂന്നാംനാള്‍ കോടതി വളപ്പില്‍ ലേലം. അപ്പോള്‍ വില 7000 കുറവല്ലേയെന്നും ചിന്തിക്കാം.

 



No comments