JHL

JHL

കാട്ടുവള്ളികൾ വൈദ്യുതി ലൈനിലേക്ക് പാതയോരങ്ങളിൽ പതിയിരിക്കുന്നത് വൻ അപകടം.

കുമ്പള(www.truenewsmalayalam.com) : കുമ്പളയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുവളളികൾ കയറി വൈദ്യുതി കമ്പികൾ വരെ എത്തി നിൽക്കുന്നു. വൻ അപകടങ്ങളാണ് പാതയോരങ്ങളിൽ പതിയിരിക്കുന്നത്. വൈദ്യുതി തൂൺ വഴിയും സ്റ്റേകമ്പികൾ വഴിയും പടർന്നു കയറുന്ന കാട്ടുവള്ളികളെ അധികൃതർ അവഗണിക്കുകയാണ്.

    റോഡിനു ഇരുവശത്തുമുള്ള പൊന്തക്കാടുകളിൽ നിന്ന് പടർന്നു കയറുന്ന വള്ളികൾ മുറിച്ചു കളഞ്ഞാലും ദിവസങ്ങൾക്കുള്ളിൽ തളിർത്ത് പന്തലിക്കുന്നു.

ആരിക്കാടി കട്ടത്തടുക്ക റോഡിൽ ഇരുവശത്തുമായി നിരവധി സ്ഥലങ്ങളിൽ വൈദ്യുതി കമ്പികളിൽ കാട്ടുവള്ളി പടർന്നിട്ടുണ്ട്.

     അപകടത്തിന് കാത്തു നിൽക്കാതെ എത്രയും പെട്ടെന്ന് വൈദ്യുതി പോസ്റ്റുകൾക്ക് സമീപമുള്ള കാടുകൾ വെട്ടി വൃത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.





No comments