JHL

JHL

ബേളയിൽ റോഡ് നവീകരിക്കുമ്പോൾ പൊളിച്ചുമാറ്റുന്നത് 4 കാത്തിരിപ്പു കേന്ദ്രങ്ങൾ.

 

ബദിയടുക്ക(www.truenewsmalayalam.com) : ബേളയിൽ റോഡ് നവീകരിക്കുമ്പോൾ പൊളിച്ചുമാറ്റുന്നത് 4 കാത്തിരിപ്പു കേന്ദ്രങ്ങൾ.റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കെസ്ടിപിയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന കുമ്പള ബദിയടുക്ക മുള്ളേരിയ റോഡ് നവീകരിക്കുമ്പോൾ പൊളിച്ചുമാറ്റുന്നത് ഒട്ടറെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ. ഇവിടെ പുതിയ കേന്ദ്രങ്ങൾ നിർമിക്കും.ബദിയടുക്ക പഞ്ചായത്തിൽ 19ാം വാർഡിൽ മാത്രം 4 കാത്തിരിപ്പുകേന്ദ്രങ്ങൾ പൊളിച്ചുമാറ്റും.

സീതാംഗോളി,കട്ടത്തങ്ങാടി,ബേള,ധർബത്തുക്ക എന്നിവിടങ്ങളിലെ കാത്തിരിപ്പുകേന്ദ്രങ്ങളാണ് പോളിച്ചുമാറ്റുന്നത്. ചിലയിടങ്ങളിൽ പഴയത് പൊളിച്ചുമാറ്റി കെഎസ്ടിപി നിർദേശിക്കുന്ന രീതിയിൽ പുതിയത് പണിയും. പ്രധാന സ്ഥലങ്ങളിലും പുതിയത് നിർമിക്കും. കുമ്പള,ബദിയടുക്ക,കുമ്പടാജെ,മുള്ളേരിയ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡിലെ റോഡ് വികസനത്തിനു തടസ്സമാവുന്ന കാത്തിരിപ്പുകേന്ദ്രങ്ങളും പൊളിച്ചുനീക്കും. 7മീറ്റർ വീതിയുള്ള  റോഡിന്റെ ഇരു പുറവും 1.5 മീറ്ററും കൂടി 10 മീറ്റർ റോഡ് പണിയുന്നത്.

സാധ്യമായ സ്ഥലങ്ങളിൽ 12 മീറ്റർ മുതൽ 20 മീറ്റർ റോഡിനു പുറത്തുനിന്നും ചേർക്കും. 158.85 കോടി രൂപ ചെലവിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 2021 ഫെബ്രുവരി 11നാണ് നടന്നത്.ലോക്ഡൗണായതിനാൽ പണി മന്ദഗതിയിലാണ് നടക്കുന്നത്.കുമ്പള ഭാഗത്ത് കലുങ്കിന്റെ പണി തുടങ്ങി.റോഡിന്റെ ഡിസൈൻ ദിവസങ്ങൾക്കകം ലഭിക്കും.നീർച്ചാലിൽ  പ്ലാന്റ് സ്ഥിപിക്കുകയും ജോലിക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാനപ്പെട്ട റോഡുകൾ രാജ്യാന്തര നിലവാരത്തിലോക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. റോഡ് നവീകരണം നടക്കുമ്പോൾ ബസ് കാത്തരിപ്പുകേന്ദ്രം പൊളിച്ചുമാറ്റേണ്ടിവരുമെന്നതിനാൽ  കോൺക്രീറ്റിൽ നിർമിക്കുന്ന കാത്തിരിപ്പുകേന്ദ്രങ്ങൾക്ക്  പോതുമരാമത്ത് വകുപ്പ് അനുമതി നൽകാറില്ല.പുതിയ കാലം പുതിയ നിർമാണമെന്ന രീതിയിൽ നിർമിക്കുന്ന ഈ റോഡ് വശത്ത് പുതിയ ഡിസൈനിലായിരിക്കും  കാത്തിരിപ്പുകേന്ദ്രം ഉരുന്നത്.





No comments