JHL

JHL

മംഗളൂരുവിൽ കനത്ത മഴയിൽ റെയിൽപാളത്തിലേക്ക് കുന്നിടിഞ്ഞ് വീണ് റെയിൽവേ ഗതാഗതം മുടങ്ങി.

 

മംഗളൂരു(www.truenewsmalayalam.com) : രണ്ടു ദിവസമായി തുടരുന്ന കനത്തമഴയില്‍ പാളത്തിലേക്ക് കുന്നിടിഞ്ഞ് വീണ് കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം  മുടങ്ങി.

 മംഗളൂരുവില്‍നിന്ന് കൊങ്കണ്‍ റൂട്ടില്‍ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയില്‍ കുലശേഖര തുരങ്കത്തിന് സമീപമാണ് വെള്ളിയാഴ്ച രാവിലെ മണ്ണിടിഞ്ഞത്.

ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ പെട്ട ഭാഗമാണിത്. മീറ്ററുകളോളം പാളം പൂര്‍ണമായി മണ്ണിനടിയിലായി. റെയില്‍വേ വൈദ്യുത ലൈനും മറ്റു കേബിളുകളും തകര്‍ന്നു. സമീപത്തെ സുരക്ഷാഭിത്തിയും ഇടിഞ്ഞിട്ടുണ്ട്.

മണ്ണ് നീക്കി തകരാറുകള്‍ പരിഹരിച്ചാല്‍ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിക്കൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്ത് ശക്തമായ മഴ പാലത്തിലെ മണ്ണ് നീക്കുന്നതിന് തടസ്സമാകുന്നുണ്ട്.






No comments