JHL

JHL

ഹൊസങ്കടി ജ്വല്ലറി കവർച്ച; അന്വേഷണം ഊർജിതമാക്കി കർണാടക പൊലീസ്.

മഞ്ചേശ്വരം(www.truenewsmalayalam.com) : ഹൊസങ്കടി ജ്വല്ലറി കവർച്ചാ കേസ് പ്രതികളെ തേടിയുള്ള അന്വേഷണം കർണാടക പൊലീസ് ഊർജിതമാക്കി. പ്രതികളെന്നു കരുതുന്നവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം തന്നെ മംഗളൂരു പൊലീസ് പരിശോധന നടത്തിയെങ്കിലും ആരും സ്ഥലത്തില്ലായിരുന്നു. സൂറത്കലിൽ നിന്നു വാഹനം വാടകയ്ക്ക് എടുത്തവരിൽ 2 പേർ സ്ഥിരം കുറ്റവാളികളാണ്.  മറ്റുള്ളവരും ഇവരുടെ സംഘത്തിൽ ഉള്ളവർ തന്നെയെന്ന നിഗമനത്തിലാണ് പൊലീസ്. കവർച്ച മുതലിന്റെ പകുതിയോളം പ്രതികൾ ഉപേക്ഷിച്ചു പോയതെന്താണെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. വാഹനം ഉപേക്ഷിച്ച ശേഷം സംഘാംഗങ്ങൾ പലവഴിക്ക് കടന്നു കളഞ്ഞെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വാഹനവും തൊണ്ടി മുതലും മംഗളൂരു പൊലീസിന്റെ കസ്റ്റഡിയിലാണ്.




No comments