JHL

JHL

മംഗളൂരുവിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീണ് 13 ബൈക്കുകൾ തകർന്നു.

മംഗളൂരു(www.truenewsmalayalam.com) : കനത്ത മഴയിൽ മതിലിടിഞ്ഞു വീണു നിരവധി ബൈക്കുകൾ തകർന്നു. മംഗളൂരു ബന്ദറിൽ നാലപ്പാട് കുന്നിൽ ടവറിനോട് ചേർന്നുള്ള എ പി എം സി യുടെ മതിലാണ് ഇടിഞ്ഞു വീണത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.കനത്ത മഴയെത്തുടർന്ന് മതിൽ പൂർണമായും ഇടിഞ്ഞു വീഴുകയായിരുന്നു. 

 മതിലിനടുത്തു പാർക്ക് ചെയ്തിരുന്ന പതിമൂന്നു ബൈക്കുകൾ പൂർണമായും തകർന്നു. അപ്പാർട്മെന്റിലെ കിണറും ചുമരിന്റെ അവശിഷ്ടങ്ങൾ നിറഞ്ഞു നാശമായിട്ടുണ്ട്.സാധാരണ ദിവസങ്ങളിൽ കുട്ടികളും മറ്റും ഇവിടെ കളിക്കാറുണ്ടായിരുന്നെങ്കിലും മഴയായിരുന്നതിനാൽ ആരുമുണ്ടായിരുന്നില്ല. ഇല്ലെങ്കിൽ വലിയൊരു ദുരന്തത്തിന് കരണമായേനെ.

ഏതാനും മാസങ്ങളായി മതിൽ അപകടാവസ്ഥയിൽ ആയിരുന്നു. നിരവധി തവണ  എ പി എം സി അധികൃതരോട് മതിൽ പൊളിച്ചു മാറ്റാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികളെടുക്കാൻ തയ്യാറായില്ലെന്ന്  സമീപത്തെ താമസക്കാർ പറഞ്ഞു.





No comments