JHL

JHL

മംഗളൂരു കാസറഗോഡ് ബസ് സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു കാസറഗോഡ്ബ അന്തർ സംസ്ഥാന സ് സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ.  സംബന്ധച്ച് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി    അധികൃതർ അറിയിച്ചു. കോവിഡ് ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾക്കും ജോലിചെയ്യുന്നവർക്കും മറ്റും  സൗകര്യം ഒരുക്കേണ്ടതിനാലാണ് അനുമതി നൽകുന്നതെന്ന് സർക്കാർ പറയുന്നു.
സർവീസ് ആരംഭിച്ചെങ്കിലും പകർച്ച വ്യാധി കണക്കിലെടുത്തു കർശന നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. യാത്രക്കാർ കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും ഡോസ് വാക്‌സിനെടുത്തതിന്റെ സെർട്ടിഫിക്കെട്ടോ ആർടിപിസിആർ നെഗേറ്റിവ് സർട്ടിഫിക്കറ്റോ കയ്യിൽ കരുതണം. 
കർണാടക കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്ന സ്ഥിതിക്ക് സ്ഥിതിക്ക് കേരളവും ഉടൻ മംഗളൂരു സർവീസുകൾ ആരംഭിക്കുമെന്നാണ് അറിയുന്നത്.


No comments