JHL

JHL

എസ് എസ് എൽ സി കാസറഗോഡ് ജില്ലക്ക് അഭിമാനം; 99.7 ശതമാനം വിജയം;4367 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്; 131 വിദ്യാലയങ്ങൾക്ക് നൂറു ശതമാനം

കാസറഗോഡ് (www.truenewsmalaylam.com) : ഇക്കൊല്ലത്തെ എസ് എസ് എൽ സി ഫലം ജില്ലക്ക് സമ്മാനിച്ചിരിക്കുന്നത്  അഭിമാന നേട്ടം. വിജയശതമാനം 99.7.  വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ 10,621 വിദ്യാർഥികളിൽ 10,582 പേർ ഉപരിപഠനാർഹരായി- 99.63 ശതമാനം. അതിൽ 5,546 പേർ ആൺകുട്ടികളും 5,036 പേർ പെൺകുട്ടികളുമാണ്. ഒൻപത് പെൺകുട്ടികളടക്കം 39 പേർ ഉപരിപഠനാർഹരായില്ല. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ 8,716 വിദ്യാർഥികളിൽ 8,705 പേർ ഉപരിപഠനാർഹരായി- 99.87 ശതമാനം. അതിൽ 4,464 പേർ ആൺകുട്ടികളും 4,241 പേർ പെൺകുട്ടികളുമാണ്. ഉപരിപഠനത്തിന്‌ അർഹത നേടാത്തത് നാല് പെൺകുട്ടികളടക്കം 11 പേർ

ജില്ലയിൽ 1447 ആൺകുട്ടികളും 2919 പെൺകുട്ടികളുമടക്കം 4,366 പേർക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷം   1685 പേരാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ‌ഇത്തവണ 2681 പേരുടെ വർധനയുണ്ട്. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 541 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമടക്കം 1809 പേർ മുഴുവൻ എ പ്ലസ് നേടി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 906 ആൺകുട്ടികൾക്കും 1651 പെൺകുട്ടികളുമടക്കം 2557 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. 
ജില്ലയിൽ 131 വിദ്യാലയങ്ങളാണ്‌ പരീക്ഷയ്ക്കിരുത്തിയ മുഴുവൻ വിദ്യാർഥികളെയും ഉപരിപഠനാർഹരാക്കിയത്കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 35 സർക്കാർ സ്കൂളുകളും 10 എയ്ഡഡ് സ്കൂളുകളും 18 അൺ എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം നേടി. 




No comments