JHL

JHL

മുഖ്യമന്ത്രിയെ അവഹേളിച്ചു എന്നാരോപിച്ച് സി പി ഐ എം കുമ്പള ടൗൺ ബ്രാഞ്ച് സെക്രട്ടറി കുമ്പള പോലീസിൽ പരാതി നൽകി

കുമ്പള(www.truenewsmalayalam.com) : മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്നാരോപിച്ച്  കുമ്പള പോലീസിൽ പരാതി നൽകി.

 സി പി ഐ എം കുമ്പള ടൗൺ ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞിയാണ് ബദ്രിയനഗറിലെ സൈനുദ്ദീൻ എന്നയാൾക്കെതിരെ കുമ്പള സി ഐ ക്ക് പരാതി നൽകിയത്.

കുമ്പള കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വാട്സ് ആപ് ഗ്രൂപ്പിൽ ഒരു പ്രത്യേക മത വിഭാഗത്തിന്റെ മന്ത്രോച്ചാരണത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പടം വെച്ചുള്ള വിഡിയോ ആണ് ഇയാൾ പോസ്റ്റ്‌ ചെയ്തത്. ഇതിനെതിരെ വിഡിയോ പോസ്റ്റ്‌ ചെയ്തയാൾക്കെതിരെയും  അഡ്മിനിനെതിരെയും നടപടിയെടുക്കണമെന്നതാണ് പരാതിക്കാരന്റെ ആവശ്യം.





No comments