JHL

JHL

ജി എസ് ബി എസ് കുമ്പള; പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളെയും നാട്ടുകാരെയും ഉൾപ്പെടുത്തി വികസന സമിതി രൂപീകരിക്കുന്നു.

കുമ്പള(www.truenewsmalayalam.com) :  ഒരു നൂറ്റാണ്ടിലധികമായി വിവിധ പ്രദേശങ്ങളിൽ  നിന്നുള്ള  ഒട്ടനവധി വിദ്യാർഥികൾ വിദ്യ നുകരാനെത്തുന്ന കുമ്പളയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമായ ജി എസ് ബി എസ് കുമ്പളയിലെ സ്‌കൂളിന്റെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി വികസന സമിതി രൂപീകരിക്കുന്നു. അതിന്റെ ഭാഗമായി ഇന്ന് രാത്രി 7:30 ന് ഓൺലൈനിൽ യോഗം ചേരാൻ തീരുമാനിച്ചു. 

വിദ്യാർഥികളുടെ അനുപാതം വർഷംതോറും കൂടിവരുന്ന സാഹചര്യത്തിൽ  വിദ്യാലയ സൗകര്യവും  അതിനനുസൃതമായി മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതിനായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രകാരം നമ്മുടെ സ്കൂളിന് ഒരു 'വിദ്യാലയ വികസന സമിതി' രൂപീകരിക്കേണ്ടതുണ്ട്. ഈ സമിതിയിലേക്ക്  നാട്ടിലെ പൗരപ്രമുഖർ, രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ & രക്ഷിതാക്കൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സമിതി രൂപീകരിക്കുന്നത്. മഞ്ചേശ്വരം മണ്ഡലം എം എൽ എ എ കെ എം അഷ്റഫ് ആണ് ചെയർമാൻ. കുമ്പളയിലും പരിസരപ്രദേശത്തുള്ളവരും വാട്സ് ആപ് ഗ്രൂപ്പിൽ അംഗമായി സഹകരിക്കണമെന്ന് ഹെഡ് മിസ്ട്രസ് 

സരോജിനി ടീച്ചർ (9895699897) പി ടി എ പ്രസിഡന്റ്‌ മുഹമ്മദ് ആനബാഗിൽ (9400414545) എന്നിവർ അറിയിച്ചു.





No comments