JHL

JHL

ബണ്ണാത്തംകടവ് ബിഎം ഷാഫി അന്തരിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ സൈനുദ്ദീൻ നഗർ ബണ്ണാത്തം  കടവ് ഹൗസിൽ ബി എം മുഹമ്മദ് ഷാഫി(58) അന്തരിച്ചു.

 നേരത്തെ പ്രവാസിയായിരുന്ന ഷാഫി കുമ്പള ടെമ്പിൾ റോഡിൽ  ദീർഘകാലം പച്ചക്കറി വ്യാപാരം നടത്തിയിരുന്നു. അസുഖത്തെതുടർന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം.

 ഭാര്യ: ഖദീജ. മക്കൾ : നൗഷാദ്, ഷിഫാറത്ത്, സെറീന, സഫാന, സൈഫുദ്ദീൻ. മരുമക്കൾ: മജീദ് (ദുബായ്), സത്താർ പേരാൽ-കണ്ണൂർ. സഹോദരങ്ങൾ: കുഞ്ഞഹമ്മദ് റൂബി  ഇലക്ട്രോണിക്സ് കുമ്പള, അബ്ദുറഹ്മാൻ പേരാൽ. 

 മയ്യത്ത് മൊഗ്രാൽ ചളിയങ്കോട് ജുമാമസ്ജിദിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി,എഫ്സികെ മൊഗ്രാൽ  അനുശോചിച്ചു.





No comments