JHL

JHL

ദേശീയ കായിക രംഗത്ത് മൂസാ ശരീഫിന്റെ സംഭാവന അംഗീകരിക്കപ്പെടേണ്ടത് തന്നെ; ജഗദീഷ് കുമ്പള.

മൊഗ്രാൽ(www.truenewsmalayalam.com) : രാജ്യത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് സജീവമായി പരിഗണിക്കപ്പെടുന്ന മോട്ടോർ സ്പോർട്സിലെ സാഹസികതയുടെ തോഴൻ മൂസാ ഷെരീഫിനെ മൊഗ്രാൽ ദേശീയ വേദി അനുമോദിച്ചു.

 ദേശീയ കായിക രംഗത്ത് മോട്ടോർ സ്പോർട്സ് ലൂടെ മൂസാ ശരീഫ് രാജ്യത്തിന്  നൽകിയ സംഭാവന വലുതാണെന്നും, ഇത് അംഗീകരിക്കപ്പെടേണ്ടതാ  ണെന്നും മുൻ ദേശീയ കബഡി താരം ജഗദീഷ് കുമ്പള അഭിപ്രായപ്പെട്ടു. അനുമോദന ചടങ്ങിൽ ദേശീയ വേദിയുടെ പ്രശസ്തിപത്രം മൂസാ ഷെരീഫിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ചടങ്ങിൽ ജഗദീഷ് കുമ്പളയെ  ദേശീയ വേദിക്ക് വേണ്ടി കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം സി എം മുഹമ്മദ് ഷാൾ  അണിയിച്ച് ആദരിച്ചു. യോഗം കുമ്പള  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. ദേശീയ വേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ  അധ്യക്ഷത വഹിച്ചു.

എം മാഹിൻ മാസ്റ്റർ,ഫുട്ബാൾ ആചാര്യൻ കുത്തിരിപ്പ്  മുഹമ്മദ്,ടി കെ ജാഫർ, എം എം റഹ്മാൻ, വിജയകുമാർ,മുഹമ്മദ് സ്മാർട്ട്‌, റിയാസ് കരീം, അഷ്‌റഫ്‌ പെർവാഡ്, മുഹമ്മദ് മൊഗ്രാൽ, എച് എം കരീം, അബ്ദുല്ലകുഞ്ഞി നട്പ്പളം, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ടി എ ജലാൽ, എം എസ് മുഹമ്മദ് കുഞ്ഞി, റസാഖ് കൊപ്പളം, കുഞ്ഞ് ഗോവ, അബ്ദുൽ ഖാദർ കുത്ത്ബി നഗർ, ദേശീയവേദി ഗൾഫ് പ്രതിനിധി ടി പി അനീസ്‌ എന്നിവർ ആശംസകൾ നേർന്നു. എം എ മൂസ സ്വാഗതം പറഞ്ഞു. 





No comments