JHL

JHL

കുമ്പള കഞ്ചിക്കട്ട- കൊടിയമ്മ പാലം; പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.

കുമ്പള(www.truenewsmalayalam.com) : ബലക്ഷയം മൂലം തകർന്നു കിടക്കുന്നതും, വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതുമായ കുമ്പള കഞ്ചിക്കട്ട- കൊടിയമ്മ പാലം പൊതുമരാമത്ത് ഉദ്യോഗസ്ഥർ സന്ദർശിച്ചു.

 പാലം പുതുക്കി പണിയണമെന്നാ  വശ്യപ്പെട്ട് ഡിവൈഎഫ് ഐ  പ്രവർത്തകനായ ലത്തീഫ് കൊടിയമ്മ  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്  നൽകിയ നിവേദനത്തിന്റെ  അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. പാലത്തിന് 45 വർഷത്തെ പഴക്കമുണ്ട്.

 പാലത്തിന് താഴെ കൃഷി ആവശ്യത്തിന്  വെള്ളം കെട്ടി നിർത്തി തടയണയായി  കർഷകർ ഉപയോഗപ്പെടുത്തുന്നതിനാൽ പാലത്തിൻറെ അറ്റകുറ്റപണിയെങ്കിലും നടത്തണമെങ്കിൽ സംസ്ഥാന ജലസേചന വകുപ്പിന്റെ  കൂടി അനുമതി വേണമെന്ന് സന്ദർശനം നടത്തിയ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥൻ സേതുമാധവൻ പറഞ്ഞു. ഇതിനായി  ബന്ധപ്പെട്ടവരെ സമീപിക്കുമെന്നും, മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം അറിയിച്ചു. 

 പാലത്തിന് ബലക്ഷയം സംഭവിച്ചതിനാൽ അപകടാവസ്ഥയിലാണ് പാലമെന്ന് നേരത്തെ തന്നെ പിഡബ്ല്യുഡി അധികൃതർ ബോർഡ് സ്ഥാപിച്ചിരുന്നു. പാലത്തിന്  കൈവരി ഇല്ലാത്തതും വാഹന യാത്രക്കാർക്ക് ഭീഷണിയാണ്. ദിവസേന നൂറുകണക്കിന് ചെറുതും, വലുതുമായ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നു,പ്രദേശം ഉദ്യോ ഗസ്ഥരോടൊപ്പം ലത്തീഫ് കൊടിയമ്മ, ഡിവൈഎഫ് ഐ പ്രവർത്തകരായ മിഷാൽ റഹ്മാൻ, റസാഖ് മുളിയട്ക്ക, നിയാസ്, പൊമ്മി എന്നിവർ സന്ദർശിച്ചു. 






No comments